Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുക്രെയ്‌ൻ സൈനിക താവളത്തിന് നേരെ റഷ്യൻ വ്യോമാക്രമണം: 35 പേർ കൊല്ലപ്പെട്ടു, 134 പേർക്ക് പരിക്ക്

യുക്രെയ്‌ൻ സൈനിക താവളത്തിന് നേരെ റഷ്യൻ വ്യോമാക്രമണം: 35 പേർ കൊല്ലപ്പെട്ടു, 134 പേർക്ക് പരിക്ക്
, ഞായര്‍, 13 മാര്‍ച്ച് 2022 (18:29 IST)
യുക്രെയ്‌നിൽ ആക്രമണം ശക്തമാക്കി റഷ്യൻ സൈന്യം. ലിവീവിലെ സൈനിക താവളത്തിന് നേരെയുള്ള റഷ്യന്‍ വ്യേമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ അറിയിച്ചു. 134 പേർക്ക് പരിക്കേറ്റതായി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുണ്ട്.
 
പടിഞ്ഞാറന്‍ യുക്രൈനിലെ പോളണ്ട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള യാവോറിവ് സൈനിക താവത്തിലാണ് ഞായറാഴ്ച അക്രമണമുണ്ടായത്.യവോരിവ് സൈനിക താവളത്തിന് നേരെ റഷ്യ 30 ക്രൂയിസ് മിസൈലുകള്‍ വര്‍ഷിച്ചതായും ആക്രമണത്തില്‍ കനത്ത നഷ്ടമാണുണ്ടായതെന്നും ലിവീവ് ഗവര്‍ണര്‍ മാക്‌സിം അറിയിച്ചു.
 
ഒരുഭാഗത്ത് സമാധാനശ്രമങ്ങൾ ഊർജിതമായി നടക്കെ റഷ്യൻ ആക്രമണങ്ങൾ മറ്റൊരു ഭാഗത്ത് ശക്തമാവു‌കയാണ്. സൈനിക നീക്കത്തിനൊപ്പം നഗരങ്ങളിലെ മേയര്‍മാരെ റഷ്യന്‍ സേന തട്ടിക്കൊണ്ടുപോയി ബന്ദിക്കളാക്കുന്നുവെന്ന ആരോപണവും യുക്രൈന്‍ ഉയര്‍ത്തുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശ്വാസതീരത്ത് കേരളം,സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആയിരത്തിൽ താഴെ പേർക്ക്