ഷോപ്പിങ്ങ് മാളിൽ വെടിവെപ്പ്; നാല് മരണം, നിരവധി പേര്‍ക്ക് പരുക്ക്
വാഷിങ്ടണിലെ മാളിലുണ്ടായ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു.
വാഷിങ്ടണിലെ മാളിലുണ്ടായ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബുർലിങ്ടണിലുള്ള കാസ്കേഡ് മാളിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പ് നടത്തിയ ശേഷം ആക്രമി ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
മാളിൽ നിന്ന് പൊലീസ് എല്ലാവരേയും ഒഴിപ്പിച്ചു. അക്രമിക്കായി തിരച്ചില്‍ നടത്തി വരുകയാണന്ന് പൊലീസ് അറിയിച്ചു. 20നും 25നും ഇടയിൽ പ്രായമുള്ള ആളാണ് അക്രമം നടത്തിയതെന്ന് സ്കാഗിറ്റ് കൗണ്ടി പൊലീസ് അറിയിച്ചു. യു.എസ് ബ്യൂറോ ഓഫ് ആൽക്കഹോൾ, ഫയർആംസ്, ടുബാക്കോ, എക്സ്പ്ലോസീവ്സ് വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്.