Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനുവാദം ചോദിച്ചിട്ട് ഫോട്ടോ എടുത്തോളു, ഇല്ലെങ്കിൽ എട്ടിന്റെ പണികിട്ടും !

അനുവാദം ചോദിച്ചിട്ട് ഫോട്ടോ എടുത്തോളു, ഇല്ലെങ്കിൽ എട്ടിന്റെ പണികിട്ടും !
, തിങ്കള്‍, 5 ഓഗസ്റ്റ് 2019 (18:09 IST)
ദുബായ്: അനുവാദം കൂടാതെ വ്യക്തികളുടെ ഫോട്ടോ പകർത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഒരുങ്ങി ദുബായ് പൊലീസ്. വ്യക്തികളുടെ അനുവാദം കൂടാതെ അവരുടെ ചിത്രങ്ങൾ പകർത്തുന്നത് 1.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ഒരു വർഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് എന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
 
ഇതുമാത്രമല്ല നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ചിത്രങ്ങൾ പകർത്തുന്നത് എങ്കിൽ ശിക്ഷ കൂടുതൽ കടുത്തതാകും. ബീച്ചിലെത്തുന്ന സ്ത്രീകളുടെ ചിത്രങ്ങൾ ആളുകൾ പകർത്തുന്ന സംഭവങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തതോടെയാന് മുന്നറിയിൽപ്പുമായി പൊലീസ് രംഗത്തെത്തിയത്. ബീച്ചുകളിൽ അനുവാദമില്ലാതെ സ്ത്രീകളുടെ ഫോട്ടോ പകർത്തിയ 290പേർക്കെതിരെ നടപടിയെടുത്തതായും ദുബായ് പൊലീസ് വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പതുക്കെ പോകാൻ ആവശ്യപ്പെട്ടു, ശ്രീറാം കേട്ടില്ല‘; വഫയുടെ രഹസ്യമൊഴി ഇങ്ങനെ