Webdunia - Bharat's app for daily news and videos

Install App

Syria Crisis: സിറിയയില്‍ നിന്ന് 75 ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

വിമത സൈന്യം സിറിയ പിടിച്ചടക്കിയതിനു പിന്നാലെയാണ് ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായത്

രേണുക വേണു
ബുധന്‍, 11 ഡിസം‌ബര്‍ 2024 (08:54 IST)
Syria - Indians Evacuated

Syria Crisis: സിറിയയിലെ അധികാര പ്രതിസന്ധിയെ തുടര്‍ന്ന് 75 ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. എല്ലാവരെയും സുരക്ഷിതമായി ലെബനനില്‍ എത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദമാസ്‌കസിലെയും ബെയ്‌റൂട്ടിലെയും ഇന്ത്യന്‍ എംബസികള്‍ ചേര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. വാണിജ്യ യാത്രാ വിമാനങ്ങളില്‍ ഇവരെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികളും വിദേശകാര്യ മന്ത്രാലയം ചെയ്യുന്നുണ്ട്. 
 
വിമത സൈന്യം സിറിയ പിടിച്ചടക്കിയതിനു പിന്നാലെയാണ് ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായത്. പ്രസിഡന്റ് ബാഷര്‍ അസദ് അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ടു. അസദും കുടുംബവും റഷ്യയില്‍ അഭയം തേടിയെന്നാണ് വിവരം. 
 
സിറിയയിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാര്‍ രാജ്യം വിടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്മാര്‍ ഒഴിവാക്കണം. നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാര്‍ ദമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി എമര്‍ജന്‍സി ഹെല്‍പ്പ്ലൈന്‍ നമ്പറായ +963 993385973 (വാട്സ്ആപ്പിലും), ഇ-മെയില്‍ ഐഡി hoc.damascus@mea.gov.in എന്നിവയില്‍ അപ്ഡേറ്റുകള്‍ക്കായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'ബാലുവിനെയും കുഞ്ഞിനെയും അന്വേഷിച്ചപ്പോള്‍ പുറത്തുണ്ടെന്ന് സിസ്റ്റര്‍മാര്‍ പറഞ്ഞു'; ലക്ഷ്മി

ദിവസേന 333 നിക്ഷേപിക്കു, 5 വർഷം കഴിഞ്ഞാൽ 7 ലക്ഷം നേടാം - പോസ്റ്റോഫീസ് നിക്ഷേപത്തിലൂടെ

യുവതി മരിച്ച സംഭവം കൊലപാതകമെന്നു പോലീസ്: ഒരാൾ കസ്റ്റഡിയിൽ

താമരശ്ശേരി ചുരത്തിലൂടെ ഫോണില്‍ സംസാരിച്ച് ഡ്രൈവ് ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദ് ചെയ്തു

തനിക്ക് മാത്രം ചുമതലകള്‍ തന്നില്ല; പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

അടുത്ത ലേഖനം
Show comments