Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെക്ക് ട്വിസ്റ്റിംഗ് മസാജ് ചെയ്ത ഗായികയ്ക്ക് ദാരുണാന്ത്യം; ബാര്‍ബര്‍ ഷോപ്പുകളില്‍ മസാജ് ചെയ്യുന്നവര്‍ സൂക്ഷിക്കണം!

singer

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 10 ഡിസം‌ബര്‍ 2024 (09:03 IST)
singer
ബാര്‍ബര്‍ ഷോപ്പുകളില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് മുടിവെട്ടാന്‍ വരുന്നവരുടെ തലയില്‍ മസാജ് ചെയ്യുന്നത്. മസാജ് ചെയ്യുന്നത് എങ്ങനെയെന്ന് പോലും അറിയാത്തവരാണ് ഇത് ചെയ്യുന്നത്. ഇത്തരം മസാജിലൂടെ അപകടം ഉണ്ടാവുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. സമീപകാലങ്ങളില്‍ ഇത് സംബന്ധിച്ച നിരവധി വാര്‍ത്തകളാണ് വരുന്നത്. ഇപ്പോള്‍ മസാജ് ചെയ്ത് കഴുത്തിന് പരിക്കേറ്റ തായ്ലന്‍ഡ് ഗായിക മരണപ്പെട്ടെന്ന വിവരമാണ് പുറത്തുവരുന്നത്.  ചികിത്സയിലായിരുന്ന ഗായിക സയാധാ പ്രാവോ ഹോം ആണ് മരിച്ചത്. മസാജ് ചെയ്തതിന് പിന്നാലെ രക്തത്തില്‍ അണുബാധ ഉണ്ടാവുകയും തലച്ചോറില്‍ വീക്കം ഉണ്ടാകുകയുമായിരുന്നു. 
 
തോളിലെ വേദനയെത്തുടര്‍ന്നാണ് ഗായിക മസാജ് പാര്‍ലറില്‍ പോയത്. ഒക്ടോബറിലായിരുന്നു സംഭവം. അന്ന് കഴുത്ത് വെട്ടിതിരിച്ചുള്ള മസാജ് ചെയ്തിരുന്നു. പിന്നാലെ പല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചലനശേഷി 50 ശതമാനത്തോളം നഷ്ടപ്പെടുകയും ചെയ്തു. ഗായികയുടെ മരണത്തിന് പിന്നാലെ സര്‍ക്കാര്‍ മസാജ് പാര്‍ലറില്‍ പരിശോധന നടത്തി. പാര്‍ലറിലെ 7 മസാജ് ചെയ്യുന്നവരില്‍ രണ്ടുപേര്‍ക്കും മാത്രമാണ് ലൈസന്‍സ് ഉള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Asha Sharath: 'ചെയ്യുന്ന ജോലിക്ക് വേതനം ചോദിച്ചത് തെറ്റല്ല, അത് അവകാശമാണ്'; ആശാ ശരത്