Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി; എട്ടുപേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്

ന്യൂയോർക്ക് ആക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി

ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി; എട്ടുപേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്
ന്യൂയോർക്ക് , ബുധന്‍, 1 നവം‌ബര്‍ 2017 (07:35 IST)
ന്യൂയോർക്കിലെ ലോവർ മാൻഹാട്ടണിൽ ആക്രമണം. വെസ്റ്റ് സൈഡ് ഹൈവേയില്‍ കാല്‍നടക്കാര്‍ക്കും സൈക്കിള്‍യാത്രികര്‍ക്കും ഇടയിലേക്ക് അക്രമി വാഹനമോടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് എട്ടുപേര്‍ കൊല്ലപ്പെടുകയും പതിനഞ്ചിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. വൈകിട്ട് 3.15ന് ആയിരുന്നു സംഭവം നടന്നത്.
 
ആക്രമണം നടത്തിയ 29 കാരനായ സെയ്ഫുള്ള സയ്പോവ് എന്നയാളെ പൊലീസ് പിടികൂടി. പ്രദേശത്തിന്റെ നിയന്ത്രണം പൂർണമായും പൊലീസ് ഏറ്റെടുത്തു. ഇവിടെ ഒരു തരത്തിലുള്ള ഭീഷണിയും നിലനില്ക്കുന്നില്ലെന്ന് ന്യൂയോർക്ക് മേയറുടെ ഓഫീസ് അറിയിച്ചു. സ്ഥലത്തെ ഇരുചക്ര വാഹനപാതയിലേക്ക്, അറസ്റ്റിലായയാൾ വാഹനം ഇടിച്ച് കയറ്റുകയായിരുന്നുവെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൈഡ്രജൻ ബോംബ് പരീക്ഷണം: ഉത്തരകൊറിയയില്‍ ടണല്‍ തകര്‍ന്ന് 200 മരണം - വാര്‍ത്ത പുറത്തു വിട്ടത് വിദേശ മാധ്യമങ്ങള്‍