Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇംഗ്ലീഷ് കരുത്തിന് മുന്നില്‍ മഞ്ഞപ്പട വീണു; ബ്രസീലിനെ തരിപ്പണമാക്കി ഇംഗ്ലണ്ട് ഫൈനലിൽ

ഇംഗ്ലീഷ് കരുത്തിന് മുന്നില്‍ മഞ്ഞപ്പട വീണു; ബ്രസീലിനെ തരിപ്പണമാക്കി ഇംഗ്ലണ്ട് ഫൈനലിൽ

under 17 world cup
കൊൽക്കത്ത , ബുധന്‍, 25 ഒക്‌ടോബര്‍ 2017 (20:40 IST)
അണ്ടര്‍ പതിനേഴ് ലോകകപ്പ് ഫുട്‌ബോള്‍ ആദ്യ സെമിയില്‍ ബ്രസീലിനെ തരിപ്പണമാക്കി ഇംഗ്ലണ്ട് ഫൈനലിൽ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ട് മഞ്ഞപ്പടയെ തോൽപ്പിച്ചത്. ഹാട്രിക് ഗോളുകൾ നേടിയ റയാൻ ബ്രൂസ്റ്ററിന്റെ മിന്നും പ്രകടനമാണ് ഇംഗ്ലീഷ് ടീമിന് ഫൈനല്‍ ടിക്കറ്റ് വാങ്ങി നല്‍കിയത്. 21മത് മിനിറ്റിൽ വെസ്‌ലിയാണ് ബ്രസീലിന്റെ ആശ്വാസഗോൾ നേടിയത്.

ഇന്ന് നടക്കുന്ന മാലി സ്‌പെയിന്‍ മത്സരത്തിലെ വിജയിയുമായി 27ന് കൊല്‍ക്കത്തയിലാണ് ഫൈനല്‍.

ആദ്യപകുതിയുടെ 10, 39 മിനിറ്റുകളിൽ ഗോൾ നേടിയ ബ്രൂസ്റ്റർ രണ്ടാം പകുതിയിലും തന്റെ കുതിപ്പ് തുടര്‍ന്നു. 77മത്  മിനിറ്റിലാണ് അദ്ദേഹം മൂന്നാം ഗോള്‍ സ്വന്തമാക്കിയത്. ഹാട്രിക്ക് നേട്ടത്തോടെ ബ്രൂസ്റ്ററിന്റെ ടൂർണമെന്റിലെ ഗോൾനേട്ടം ഏഴായി ഉയർന്നു.

ബ്ര​സീ​ൽ പ്ര​തി​രോ​ധ​ത്തെ മ​നോ​ഹ​ര​മാ​യി ട്രി​ബി​ൾ ചെ​യ്ത് വരുതിയിലാക്കാന്‍ സാധിച്ചതാണ് ബ്രൂസ്റ്ററിന്റെയും ഇംഗ്ലണ്ടിന്റെയും നേട്ടമായത്. ബ്രസീല്‍ പ്രതിരോധത്തെ വിറപ്പിക്കാനും വിള്ളലുകള്‍ കണ്ടെത്തി മുന്നേറാനും ഇംഗ്ലണ്ടിന് സാധിച്ചപ്പോള്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതാണ് ബ്രസീലിന് വിനയായത്. ക​ളി​യു​ടെ 58 ശ​ത​മാ​ന​വും പ​ന്ത് കൈ​യി​ൽ സൂ​ക്ഷിച്ച ബ്ര​സീ​ൽ പല സമയത്തും നിരാശമായ പ്രകടനമാണ് പുറത്തെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദൈവത്തിന്റെ പത്താം നമ്പര്‍ ബിസിസിഐ തിരിച്ചുപിടിച്ചു; സച്ചിന്‍ ആരാധകരുടെ ചീത്തവിളി കേട്ട ശാര്‍ദുല്‍ താക്കുറിന് പുതിയ നമ്പര്‍