ചൊവ്വയില്‍ നിന്ന് ഭൂമിയിലെത്തിയ ഉല്‍ക്കാശില ലേലത്തില്‍ പോയത് 45 കോടി രൂപയ്ക്ക്!
NWA 16788 എന്നാണ് ഉള്‍ക്കയുടെ പേര്.
ചൊവ്വയില്‍ നിന്ന് ഭൂമിയിലെത്തിയ ഉല്‍ക്കാശില ലേലത്തില്‍ പോയത് 45 കോടി രൂപയ്ക്ക്. ന്യൂയോര്‍ക്കില്‍ നടന്ന അപൂര്‍വ്വവും പുരാതനവുമായ വസ്തുക്കളുടെ ലേലത്തിലാണ് ഉല്‍ക്ക ഇത്രയധികം രൂപയ്ക്ക് വിറ്റുപോയത്. NWA 16788 എന്നാണ് ഉള്‍ക്കയുടെ പേര്. ഒരു ഉള്‍ക്കാശിലയ്ക്ക് ചരിത്രത്തില്‍ ലഭിച്ച ഏറ്റവും വലിയ വിലയാണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഈ ശിലയ്ക്ക് 24.5 കിലോഗ്രാം ഭാരം ഉണ്ട്. ഈ കല്ല് 2023 നവംബറില്‍ നൈജറിലെ സഹാറ മരുഭൂമിയില്‍ നിന്നാണ് കണ്ടെത്തിയത്. ചൊവ്വയില്‍നിന്ന് 275 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് ഭൂമിയില്‍ എത്തിയതായിരുന്നു ഇത്. ഒരു ചിന്നഗ്രഹം ചൊവ്വയില്‍ ഇടിച്ചിറങ്ങിയപ്പോള്‍ വേര്‍പെട്ട പാറയാണിത്.
1976ല്‍ വൈക്കിങ് ബഹിരാകാശ പേടകം ചൊവ്വയില്‍ ഇറങ്ങിയപ്പോള്‍ കണ്ടെത്തിയ ചൊവ്വയിലെ ശിലകളുടെ രാസഘടനയുമായി ഇതിനെ താരതമ്യം ചെയ്തതായും അധികൃതര്‍ പറഞ്ഞു.