ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി; ഭക്ഷണം കാത്തു നിന്നവര്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 90 പേര്‍ കൊല്ലപ്പെട്ടു
ഞായറാഴ്ച ഗാസയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്.
ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി. ഭക്ഷണം കാത്തു നിന്നവര്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 90 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ഗാസയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. ഇസ്രയേലുമായുള്ള സ്‌കീം ക്രോസിംഗിലൂടെ വടക്കന്‍ ഗാസയിലെ സഹായകേന്ദ്രത്തിലേക്ക് എത്താന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടത്.
അതേസമയം 150ലധികം പേര്‍ക്ക് പരിക്കേറ്റുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനോടകം തന്നെ പരിക്കേറ്റവരെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. ഭക്ഷണം ലഭിക്കാതെ നൂറുകണക്കിന് രോഗികള്‍ പട്ടിണികൊണ്ട് ഉടന്‍ മരിക്കുന്ന സാഹചര്യം ആണെന്നും ആരോഗ്യവന്ത്രാലയം പറഞ്ഞു.
പോഷകാഹാര കുറവുമൂലം 71 കുട്ടികളും മരണപ്പെട്ടിട്ടുണ്. 60000 ത്തോളം പേര്‍ പോഷകാഹാര കുറവ് നേരിടുന്നുണ്ടെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.