Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈംഗികത ആസ്വദിച്ചില്ലെന്ന് യുവാവിന്റെ മൊഴി; പീഡനവീരനെ കോടതി വെറുതെവിട്ടു - ബലാത്സംഗം ചെയ്‌തത് പതിനേഴുകാരിയെ

ലൈംഗികത ആസ്വദിച്ചില്ലെന്ന് യുവാവിന്റെ മൊഴി; പീഡനവീരനെ കോടതി വെറുതെവിട്ടു

ലൈംഗികത ആസ്വദിച്ചില്ലെന്ന് യുവാവിന്റെ മൊഴി; പീഡനവീരനെ കോടതി വെറുതെവിട്ടു - ബലാത്സംഗം ചെയ്‌തത്  പതിനേഴുകാരിയെ
മെക്‌സിക്കോ , വ്യാഴം, 30 മാര്‍ച്ച് 2017 (18:46 IST)
ലൈംഗികത ആസ്വദിച്ചില്ലെന്ന മൊഴി കണക്കിലെടുത്ത് കോടതി പ്രതിയായ യുവാവിനെ വെറുതെ വിട്ടു. മെക്‌സിക്കോയിലാണ് നാടകീയമായതും വിചിത്രവുമായ കോടതി വിധിയുണ്ടായത്.

2015 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. ദിയാഗോ ക്രൂസ് എന്ന വിദ്യാര്‍ഥിയായ പ്രതിയും നാല് സുഹൃത്തുക്കളും ചേര്‍ന്ന് സഹപാഠിയും 17കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയിലാണ് ക്രൂസ് അടക്കമുള്ള പ്രതികളെ പൊലീസ് പിടികൂടിയത്.

കോടതി വിചാരണ നടക്കവെയാണ് ക്രൂസിന് അനുകൂലമായ വിചിത്രമായ വിധിയുണ്ടായത്. സെക്‍സിനിടെ  ലൈംഗികത ആസ്വദിക്കാന്‍ കഴിഞ്ഞില്ല എന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. ഇത് കണക്കിലെടുത്താണ് കോടതി പ്രതിയെ വെറുതെ വിട്ടത്.

ലൈംഗികത ആസ്വദിക്കാന്‍ കഴിയാത്തതിനാല്‍ പീഡനത്തെ ലൈംഗിക ചൂഷണമായി കണക്കാക്കാനാകില്ല എന്നാണ് കോടതി വ്യക്തമാക്കിയത്. അതേസമയം, ക്രൂസിന്റെ രണ്ട് കൂട്ടാളികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ കൂടുതല്‍ പെണ്‍കുട്ടികളെയും പീഡിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതി ചില്ലറക്കാരിയല്ല, ശശീന്ദ്രനെ നിരന്തരം വിളിച്ച് കുടുക്കി; ദിവസവും വന്ന കോളുകള്‍ എത്രയെന്നറിഞ്ഞാല്‍ ഞെട്ടും