Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശസ്ത്രക്രിയക്ക് വന്ന യുവതിയെ ഡോക്ടര്‍മാര്‍ ജീവനോടെ എം‌ബാം ചെയ്തു

ഡോക്ടര്‍മാരുടെ കൈപ്പിഴ അവളുടെ ജീവന്‍ തന്നെയെടുത്തു

ശസ്ത്രക്രിയക്ക് വന്ന യുവതിയെ ഡോക്ടര്‍മാര്‍ ജീവനോടെ എം‌ബാം ചെയ്തു
, ബുധന്‍, 11 ഏപ്രില്‍ 2018 (11:44 IST)
അണ്ഡാശയത്തിലെ ചെറിയൊരു മുഴ നീക്കം ചെയ്യാനെത്തിയ യുവതിയെ ഡൊക്ടര്‍മാര്‍ ജീവനോടെ എം‌ബാം ചെയ്തു. പടിഞ്ഞാറന്‍ റഷ്യയിലെ യൂലിനോസ്ക് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ പിഴവു മൂലമാണ് യുവതിക്ക് ജീവന്‍ നഷ്ടമായത്.
 
അണ്ഡാശയത്തിലെ ചെറിയൊരു മുഴ നീക്കം ചെയ്യാനാണ് 27 കാരിയായ എക്കാത്തറീന ഫെദ്യേവയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ സലൈന്‍ ലായനിക്ക് പകരം ഫോര്‍മാലിന്‍ മാറി ഉപയോഗിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.  
 
മരുന്നായി സലൈന്‍ ലായനി നല്‍കുന്നതിന് പകരം ഫെദ്യേവയ്ക്ക് ഫോര്‍മാലിന്‍ ആണ് നല്‍കിയിരുന്നത്. സാധാരണ മൃതദേഹങ്ങള്‍ എംബാം ചെയ്യാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കാറുള്ളത്. അപകടം ശ്രദ്ധയില്‍പ്പെട്ട ഉടനെ ഫെദ്യേവയുടെ വയറ് വൃത്തിയാക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ആന്തരികാവയവങ്ങളെല്ലാം പ്രവര്‍ത്തന രഹിതമായി.
 
ലേബല്‍ വായിക്കാതെ ആശുപത്രി ജീവനക്കാര്‍ മിശ്രിതം ഉപയോഗിച്ചതാണ് ദുരന്തത്തിന് വഴിവെച്ചത്. ഡോക്ടര്‍മാര്‍ അക്ഷരാര്‍ഥത്തില്‍ അവളെ ജീവനോടെ എംബാം ചെയ്യുകയായിരുന്നുവെന്ന് ഫദ്യേവയുടെ ഭര്‍തൃ മാതാവായ വാലന്റീന ഫെദ്യേവ പറഞ്ഞു. സംഭവം വൈറലായതോടെ സര്‍ക്കാര്‍ അന്വെഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിനുത്തരവാദികളായ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ആശുപത്രി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ നിരത്തുകളിൽ ചീറിപ്പായാൻ ഇറ്റലിക്കാരൻ 'സൂപ്പർഡ്യുവൽ T600' എത്തുന്നു.