Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ!: ലെന്‍സ് അഴിച്ചുവെക്കാതെ ഉറങ്ങിയ യുവതിയുടെ കണ്ണ് ബാക്ടീരിയ കാര്‍ന്നുതിന്നു

‘സ്യൂഡോമോണ’ എന്ന ബാക്ടീരിയയാണ് യുവതിയുടെ കൃഷ്ണമണി തിന്നതെന്നും ഡോക്ടര്‍ പറയുന്നു.

കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ!: ലെന്‍സ് അഴിച്ചുവെക്കാതെ ഉറങ്ങിയ യുവതിയുടെ കണ്ണ് ബാക്ടീരിയ കാര്‍ന്നുതിന്നു
, ശനി, 4 മെയ് 2019 (13:04 IST)
കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവരോട് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പ്രധാന മുന്‍കരുതലുകളില്‍ ഒന്നാണ് അത് ധരിച്ച് ഉറങ്ങാന്‍ പാടില്ല എന്നുള്ളത്. എന്നാല്‍ ഈ നിര്‍ദേശം പാലിക്കാതെ സ്ഥിരമായി കോണ്‍ടാക്ട് ലെന്‍സ് ധരിച്ചുകൊണ്ട് ഉറങ്ങിയ രോഗിക്ക് സംഭവിച്ച ദാരുണാവസ്ഥ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഡോക്ടര്‍ പാട്രിക്ക് വോള്‍മർ. നോര്‍ത്ത് കരോലിനയിലാണ് സംഭവം.
 
സ്ഥിരമായി കോണ്‍ടാക്ട് ലെന്‍സ്‌വെച്ച് കിടന്നുറങ്ങിയ യുവതിയുടെ കണ്ണ് ബാക്ടീരിയ കാര്‍ന്നുതിന്ന ചിത്രം ഡോക്ടര്‍ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘സ്യൂഡോമോണ’ എന്ന ബാക്ടീരിയയാണ് യുവതിയുടെ കൃഷ്ണമണി തിന്നതെന്നും ഡോക്ടര്‍ പറയുന്നു. ഫോക്‌സ് ന്യൂസ് ഉള്‍പ്പടെ വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 
ആദ്യം വെള്ളപ്പാടപോലെയാണ് കൃഷ്ണമണി മാറിയത്. തുടര്‍ന്ന് കണ്ണ് മുഴുവന്‍ പച്ച നിറമാകുകയായിരുന്നു. കൃഷ്ണമണി ബാക്ടീരിയ ആക്രമണത്തിന് ഇരയായതോടെ ഇവരുടെ കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടമായ അവസ്ഥയിലാണ്. വേദന ഒഴിവാക്കാന്‍ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും കാഴ്ച ശക്തി തിരികെ ലഭിക്കുന്നത് സംശയമാണെന്ന് ഡോക്ടര്‍ പറയുന്നു.
 
യുവതി സ്ഥിരമായി കോണ്‍ടാക്ട് ലെന്‍സ് വെച്ച് ഉറങ്ങുമായിരുന്നു. ഇതൊരു പാഠമാകണമെന്നും മൃദുലമായ കോണ്‍ടാക്ട് ലെന്‍സ് പോലും കണ്ണില്‍വെച്ച് ഉറങ്ങരുതെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാല്യകാല സുഹൃത്തുമായി പ്രണയം, ഭാര്യയെ കൊലപ്പെടുത്തി ഒരുമിച്ച് ജീവിക്കാൻ ഭർത്താവും കമുകിയും ചെയ്തത് കൊടും ക്രൂരത, സംഭവം ഇങ്ങനെ