കുവൈത്തിൽ വാഹനപകടം; മലയാളിയടക്കം രണ്ടു പേര് മരിച്ചു
കുവൈത്തിൽ വാഹനപകടത്തിൽ മലയാളിയടക്കം രണ്ടു മരണം
Publish Date: Sun, 29 Jan 2017 (11:46 IST)
Updated Date: Sun, 29 Jan 2017 (11:49 IST)
കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ഒരു മലയാളിയടക്കം രണ്ടു ഇന്ത്യക്കാർ മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ ദാണാം പടിക്കൽ സിബി ചാണ്ടി, ആന്ധ്ര സ്വദേശി അബിനീനി ചന്ദ്ര എന്നിവരാണു മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
അദാനിൽ എക്സ്പ്രസ് വേ 40ൽ ആയിരുന്നു അപകടം നടന്നത്. മരിച്ചവർ കറൊ പെറ്റ് പ്രോഡക്റ്റ് കമ്പനിയിലെ ജീവനക്കാരാണ്. ഇരുവരുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കല കുവൈത്തിന്റെ നേതൃത്വത്തിൽ നടന്നു വരുകയാണ്.