24മണിക്കൂറിനിടെ അഫ്ഗാന്‍ സൈന്യം വധിച്ചത് 439 താലിബാന്‍ ഭീകരരെ. അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് ട്വിറ്റുചെയ്തത്. അഫ്ഗാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. അതേസമയം താലിബനെ നേരിടാന്‍ സ്വന്തം രാജ്യത്തെ നേതാക്കള്‍ തന്നെ ഒന്നിക്കണമെന്ന് അമേരിക്ക പറഞ്ഞു. സൈന്യത്തെ ഇനി അയക്കില്ലെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
അഫ്ഗാന്റെ 68 ശതമാനവും താലിബാന്‍ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. 20വര്‍ഷമായി കോടിക്കണക്കിന് രൂപ അമേരിക്ക അഫ്ഗാനില്‍ ചിലവഴിച്ചെന്നും സൈനികരുടെ ജീവനകള്‍ നഷ്ടമായെന്നും അമേരിക്ക പറഞ്ഞു. അതേസമയം അഫ്ഗാന്‍ സൈന്യത്തിന് നല്‍കി വരുന്ന സഹായം തുടരുമെന്നും അമേരിക്ക വ്യക്തമാക്കി.