Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രസിഡന്റ് അഷറഫ് ഗനി രാജ്യം വിട്ടു, കൊട്ടാരം താലിബാന്റെ കൈയില്‍, വിമാനത്താവളം അടച്ചു; അഫ്ഗാനിസ്ഥാനില്‍ സ്ഥിതി ഗുരുതരം

പ്രസിഡന്റ് അഷറഫ് ഗനി രാജ്യം വിട്ടു, കൊട്ടാരം താലിബാന്റെ കൈയില്‍, വിമാനത്താവളം അടച്ചു; അഫ്ഗാനിസ്ഥാനില്‍ സ്ഥിതി ഗുരുതരം
, തിങ്കള്‍, 16 ഓഗസ്റ്റ് 2021 (08:00 IST)
അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി താലിബാന്‍ ഭീകരര്‍. അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചു. രാജ്യം ഇനി ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നറിയപ്പെടുമെന്ന് താലിബാന്‍ അവകാശപ്പെട്ടു. നിലവിലെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. പ്രസിഡന്റിന്റെ കൊട്ടാരം താലിബാന്‍ പിടിച്ചെടുത്തു. താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്ദുള്‍ഗനി ബറാദര്‍ പുതിയ പ്രസിഡന്റാവുമെന്നാണ് സൂചന. ഇതോടെ രണ്ടുപതിറ്റാണ്ടിനുശേഷം അഫ്ഗാനിസ്താന്റെ ഭരണം വീണ്ടും താലിബാന്റെ കൈകളിലെത്തി. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ 26 എണ്ണം രണ്ടാഴ്ചയ്ക്കുള്ളിലാണ് താലിബാന്‍ പിടിച്ചടക്കിയത്. കൂടുതല്‍ രക്തച്ചൊരിച്ചില്‍ തടയുന്നതിനാണ് താന്‍ ഒളിച്ചോടിയതെന്ന് ഗനി പിന്നീട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഫ്ഗാനിസ്ഥാന്‍-താലിബാന്‍ വിഷയം ഇന്ന് യുഎന്‍ ചര്‍ച്ചചെയ്യും; പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താലിബാന്‍ പതാക ഉയര്‍ത്തി