അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂൾ വളഞ്ഞ് താലിബാൻ, നാലുഭാഗത്ത് നിന്നും ഒരേസമയമാണ് താലിബാൻ കാബൂളിനകത്തേക്ക് പ്രവേശിക്കുന്നത്. ഇക്കാര്യം അഫ്ഗാൻ ആഭ്യന്തര വകുപ്പും സായുധ സേനയും സ്ഥിരീകരിച്ചു. അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും കാബൂളിൽ നിന്ന് ഒഴിഞ്ഞുപോകുന്നവരെ അതിനനുവദിക്കണമെന്നും നിർദേശം നൽകിയെന്ന് താലിബാൻ വക്താക്കൾ അറിയിച്ചു.
ജലാലാബാദ് പ്രദേശം പിടിച്ചെടുത്ത താലിബാൻ പാകിസ്താനിലേക്കുള്ള പാതയുടെ നിയന്ത്രണവും ഏറ്റെടുത്തിരുന്നു. ഒരു പോരാട്ടം പോലും ഇല്ലാതെയാണ് ഞായറാഴ്ച രാവിലെയോടെ താലിബാൻ ജലാലാബാദ് കീഴടക്കിയത്.ഏത് നിമിഷവും രാജ്യതലസ്ഥാനമായ കാബൂൾ പിടിച്ചെടുക്കുമെന്ന സ്ഥിതിയാണെന്ന് അന്താരഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം അഫ്‌ഘാനിലുള്ള ബാക്കി പൗരന്മാരെ ഒഴിപ്പിക്കാൻ അമേരിക്ക കൂടുതൽ സൈന്യത്തെ അയച്ചു. ലോകം മുഴുവൻ കടുത്ത ആശങ്കയോടെയാണ് അഫ്‌ഘാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്.പ്രസിഡന്റ് അഷ്‌റഫ് ഘനി യുഎസിൽ അഭയം തേടുമെന്നും റിപ്പോർട്ടുകളുണ്ട്.