Publish Date: Sat, 04 Dec 2021 (20:33 IST)
Updated Date: Sat, 04 Dec 2021 (20:36 IST)
യാത്രക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. അമേരിക്കയിലെ നൊവാര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ഡല്‍ഹിയില്‍ തിരിച്ചിറക്കിയത്. ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന അമേരിക്കന്‍ പൗരനാണ് മരിച്ചത്. എയര്‍പോര്‍ട്ടിലെ ഡോക്ടര്‍മാര്‍ വിമാനത്തിലെത്തി പരിശോധിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്ത് മൂന്ന് മണിക്കൂറിന് ശേഷമാണ് അടിയന്തര സാഹചര്യത്തെതുടര്‍ന്ന് തിരിച്ചിറക്കിയത്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Sat, 04 Dec 2021 (20:33 IST)
Updated Date: Sat, 04 Dec 2021 (20:36 IST)