Publish Date: Sat, 04 Dec 2021 (15:03 IST)
Updated Date: Sat, 04 Dec 2021 (15:06 IST)
ജവാദ് ചുഴലിക്കാറ്റ് സാഹചര്യത്തില്‍ ആന്ധ്രയിലെ നാലുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഉച്ചയോടെ ജവാദ് കരതൊടും. ഇന്നലെ രാത്രിമുതല്‍ വടക്കന്‍ ആന്ധ്രതീരങ്ങളില്‍ മഴയുണ്ട്. തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കൂടാതെ പശ്ചിമ ബംഗാള്‍ തീരത്തും മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 64 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം ജവാദ് ചുഴലിക്കാറ്റ് മൂലം കേരളത്തിലെ ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക് അടുത്തിട്ടുണ്ട്.