ദുബായ് വിമാനപകടം: യാത്രക്കാരെ മുഴുവൻ രക്ഷപെടുത്തി ജാസിം മരണത്തിന് കീഴടങ്ങി
ദുബായ് വിമാനപകടം; അഗ്നിശമനാസേനാ പ്രവർത്തകൻ തീ പടർന്ന് മരിച്ചു
ലാൻഡിങ്ങിനിടെ ദുബായ് വിമാനത്തിന് തീ പിടിച്ചപ്പോൾ അത് അണയ്ക്കാനുള്ള അഗ്നിശമനസേനാ വിഭാഗത്തിൽ റാസൽ കൈമയിൽ നിന്നുള്ള ജാസിമും ഉണ്ടായിരുന്നു. യാത്രക്കാരെ മുഴുവൻ സുരക്ഷിതരായി മാറ്റിയതിനുശേഷം തീ അണയ്ക്കാൻ ശ്രമിച്ച ജാസിം മരണത്തിന് കീഴടങ്ങുമെന്ന് ആരും കരുതിയില്ല. യാത്രക്കാർ മുഴുവൻ സുരക്ഷിതരാണെന്നറിഞ്ഞപ്പോൾ സമാധാനിച്ച ഉദ്യോഗസ്ഥരും അറിഞ്ഞില്ല സഹപ്രവർത്തകന്റെ ജിവൻ നഷ്ടപ്പെടുമെന്ന്.
അഗ്നിശമനാസേനാ ഉദ്യോഗസ്ഥനായ ജാസിം ഇസാ മുഹമ്മദ് ഹസ്സനാണ് രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ട്മായത്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനായി ജാസിം സ്വന്തം ജീവൻ നൽകിയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ സെയ്ഫ് അൽ സുവൈദി വ്യക്തമാക്കി.