Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (16:08 IST)
പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നതിന് പിന്നാലെ പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ. ഒരു വര്‍ഷത്തേക്കാണ് യൂറോപ്പ്യന്‍ രാജ്യമായ അല്‍ബേനിയ tiktok നിരോധിച്ചത്. ടിക് ടോക് വീഡിയോയിലൂടെ പരസ്പരം തര്‍ക്കത്തിലാകുകയും പിന്നാലെ സഹപാഠിയുടെ മരണത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനുശേഷം കൊലപാതകത്തെ പിന്തുണയ്ക്കുന്ന തരത്തിലുള്ള വീഡിയോകളും ടിക് ടോക്കില്‍ വരാന്‍ തുടങ്ങി.
 
തുടര്‍ന്നാണ് ഒരു വര്‍ഷത്തേക്ക് ടിക് ടോക്കിനെ സര്‍ക്കാര്‍ നിരോധിച്ചത്. കുട്ടികളില്‍ അക്രമവാസന ഉണ്ടാകാന്‍ പാടില്ലെന്നും സ്‌കൂളുകള്‍ സുരക്ഷിതമായിരിക്കണമെന്നും നിരോധനം അടുത്തവര്‍ഷം ആദ്യം പ്രാബല്യത്തില്‍ വരുമെന്നും പ്രധാനമന്ത്രി എഡി രാമ പറഞ്ഞു. നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കീട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോണ്‍ ആപ്പുകള്‍ക്ക് പണി വരുന്നു; അനുമതിയില്ലാതെ വായ്പ നല്‍കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ്