Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രാമി അവാര്‍ഡ്: അലെസിയ കാര നവാഗത സംഗീതജ്ഞ; വേദിയിലെ മിന്നും താരങ്ങളായി ബ്രൂണോ മാഴ്‌സും കെന്‍ഡ്രിക് ലാമറും

ഗ്രാമി അവാര്‍ഡ്: അലെസിയ കാര നവാഗത സംഗീതജ്ഞ; വേദിയിലെ മിന്നും താരങ്ങളായി ബ്രൂണോ മാഴ്‌സും കെന്‍ഡ്രിക് ലാമറും
ന്യൂയോര്‍ക്ക് , തിങ്കള്‍, 29 ജനുവരി 2018 (08:13 IST)
അറുപതാമത് ഗ്രാമി അവാർഡ് ദാനച്ചടങ്ങിന് വര്‍ണാഭമായ തുടക്കം. മികച്ച നവാഗത സംഗീതജ്ഞര്‍ക്കുള്ള ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ് പുരസ്‌കാര നേട്ടത്തിന് അലെസിയ കാര അര്‍ഹയായപ്പോള്‍ മികച്ച പോപ് വോക്കല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം ബ്രിട്ടിഷ് ഗായകനായ എഡ് ഷീരന്റെ ഡിവൈഡ് എന്ന ഗാനത്തിനും ലഭിച്ചു.
 
കെന്‍ഡ്രിക് ലാമര്‍, ബ്രൂണോ മാഴ്‌സ് എന്നിവര്‍ ഇതുവരെ രണ്ടു വീതം പുരസ്‌കാരങ്ങളാണ് നേടിയിരിക്കുന്നത്. ഹമ്പിള്‍ എന്ന ഗാനത്തിന് ബെസ്റ്റ് റാപ് പെര്‍ഫോമന്‍സിനും ലോയല്‍റ്റി എന്ന ഗാനത്തിന് ബെസ്റ്റ് റാപ്/സങ് പുരസ്‌കാരവുമാണ് കെന്‍ഡ്രിക് ലാമര്‍ സ്വന്തമാക്കിയത്. 
 
ബ്രൂണോ മാഴ്‌സിന്റെ ബെസ്റ്റ് ആര്‍ ആന്‍ഡ് ബി പെര്‍ഫോമന്‍സിസ് ബ്രൂണോ മാഴ്‌സിന്റെ ദാറ്റ്‌സ് വാട്ട് ഐ ലൈക്ക്, 24കെ മാജിക് ബെസ്റ്റ് ആര്‍ ആന്‍ഡ് ബി ആല്‍ബത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി.
 
മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ വെച്ചാണ് സംഗീതലോകം ഉറ്റുനോക്കുന്ന ചടങ്ങുകള്‍ നടക്കുന്നത്‍. 84 വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുക. എങ്കിലും, ആല്‍ബം ഓഫ് ദി ഇയര്‍, റെക്കോഡ് ഓഫ് ദി ഇയര്‍, സോങ് ഓഫ് ദി ഇയര്‍, ബെസ്റ്റ് ന്യൂ ആര്‍ടിസ്റ്റ് എന്നീ നാല് വിഭാഗങ്ങളിലെ പുരസ്‌കാര ജേതാക്കളെയാണ് ലോകം ഉറ്റുനോക്കുന്നത്. 
 
കെന്‍ഡ്രിക് ലാമര്‍ (ഏഴ് നോമിനേഷനുകള്‍), ജേയ്‌സ് (എട്ട് നോമിനേഷനുകള്‍), ബ്രുണോ മാര്‍സ് (ആറ് നോമിനേഷനുകള്‍) എന്നിവരാണ് ഗ്രാമിയില്‍ ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ കിട്ടിയ പ്രമുഖ താരങ്ങള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഞാനും ഭാര്യയും താമസിക്കുന്ന ഫ്‌ലാറ്റിലാണ്’ എന്നൊരു കൂട്ടിച്ചേര്‍പ്പ് സ്വരാജിന്റെ ഉള്ളിലെ സദാചാരത്തിന്റെ പുളിച്ചു തേട്ടലായിപ്പോയില്ലേ ?; പോസ്റ്റ് വൈറലാകുന്നു