ബ്രസീൽ :ആമസോൺ കാടുകൾക്ക് തീയിട്ടതിന് അഗ്നിശമനപ്രവർത്തനത്തിനിറങ്ങിയ 4 സന്നദ്ധപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ സംഘടനക്ക് പണം ലഭിക്കുന്നതിനായി സന്നദ്ധപ്രവർത്തകർ തന്നെ തീയിട്ടതാണെന്നാണ് പോലീസ് പറയുന്നത്. ഇവർ തന്നെ തീയിടുകയും സംഭാവനകൾ ലഭിക്കുന്നതായി തീ പടരുന്ന ദൃശ്യങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തുവെന്നാണ് പോലീസ് ആരോപണം.
കാട്ടുതീ ഉണ്ടായതിനെ പറ്റി അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ച പോലീസ് ചില സർക്കാർ ഇതര സംഘടനകളുടെ ഓഫീസുകളും റൈഡ് ചെയ്തു. എന്നാൽ കയ്യേറ്റക്കാരെ സഹായിക്കുന്നതിനായി സർക്കാർ തന്നെ പരിസ്ഥിതിവാദി സംഘടനകളെ കുരുക്കുകയാണെന്ന് ബ്രസീൽ കോൺഗ്രസ്സ് അംഗം എയർടൻ ഫലേറിയോ കുറ്റപ്പെടുത്തി. പരിസ്ഥിതി സംഘടനയായ ഗ്രീൻപീസും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.