Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കയില്‍ മുന്‍പ് കൊവിഡ് സ്ഥിരീകരിച്ച ചെറുപ്പക്കാരില്‍ അഞ്ചില്‍ ഒരാള്‍ക്ക് ഇപ്പോഴും കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്ന് സര്‍വേ

അമേരിക്കയില്‍ മുന്‍പ് കൊവിഡ് സ്ഥിരീകരിച്ച ചെറുപ്പക്കാരില്‍ അഞ്ചില്‍ ഒരാള്‍ക്ക് ഇപ്പോഴും കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്ന് സര്‍വേ

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 23 ജൂണ്‍ 2022 (08:36 IST)
അമേരിക്കയില്‍ മുന്‍പ് കൊവിഡ് സ്ഥിരീകരിച്ച ചെറുപ്പക്കാരില്‍ അഞ്ചില്‍ ഒരാള്‍ക്ക് ഇപ്പോഴും കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്ന് സര്‍വേ. അമേരിക്കന്‍ ആരോഗ്യ വിദഗ്ധരാണ് ഇക്കാര്യം പുറത്തുവിട്ടത്. സര്‍വേയില്‍ ജൂണ്‍മാസത്തെ ആദ്യ രണ്ടാഴ്ചത്തെ വിവരങ്ങളാണ് ഉള്ളത്. ചെറുപ്പക്കാരില്‍ 13ല്‍ ഒരാള്‍ക്ക് രോഗം വന്ന ശേഷം ലക്ഷങ്ങള്‍ മൂന്നുമാസമോ അതിലധികമോ നീണ്ടുനില്‍ക്കുന്നു. 
 
അമേരിക്കന്‍ സെന്‍സസ് ബ്യൂറോയാണ് സര്‍വേ നടത്തിയത്. ഇത് വിശകലനം ചെയ്തത് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ആണ്. ദീര്‍ഘകാല കൊവിഡ് ലക്ഷണങ്ങള്‍ ക്ഷീണം, ഹൃദയമിടിപ്പിലെ വേഗത, ശ്വാസതടസം, ശ്രദ്ധക്കുറവ്, ശരീര വേദന, പേഷികളിലെ തളര്‍ച്ച, തുടങ്ങിയവയാണ്. പ്രായമായവരെക്കാള്‍ ചെറുപ്പക്കാരിലാണ് കൂടുതല്‍ ലക്ഷണങ്ങള്‍ ഉള്ളത്. പുരുഷന്മാരെക്കാള്‍ സ്ത്രീകളിലാണ് ദീര്‍ഘകാല കൊവിഡ് ലക്ഷണങ്ങള്‍ കൂടുതല്‍ ഉള്ളത്. 
 
അമേരിക്കയില്‍ 9.4 ശതമാനം സ്ത്രീകള്‍ക്ക് ദീര്‍ഘകാല കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയപ്പോള്‍ 5.5 ശതമാനം പുരുഷന്മാരിലാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡെങ്കിപ്പനി പരത്തുന്ന കൊതുകിന്റെ പേര് എന്ത്?