Publish Date: Thu, 30 Jul 2020 (12:25 IST)
Updated Date: Thu, 30 Jul 2020 (12:28 IST)
അമേരിക്കയില്‍ കൊവിഡിന് ശമനമില്ല. കഴിഞ്ഞ 24മണിക്കൂറിനിടെ 66973 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4567750 ആയി. ഒന്നര ലക്ഷത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ മാത്രം ജീവന്‍ നഷ്ടമായത്.
അതേസമയം 22ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കാലിഫോര്‍ണിയ, ന്യൂജഴ്‌സി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.