Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കയില്‍ കൊവിഡ് അതിരൂക്ഷം: ഇന്നലെത്തേത് ഏറ്റവും വലിയ പ്രതിദിന കണക്ക്

അമേരിക്കയില്‍ കൊവിഡ് അതിരൂക്ഷം: ഇന്നലെത്തേത് ഏറ്റവും വലിയ പ്രതിദിന കണക്ക്

ശ്രീനു എസ്

, ശനി, 31 ഒക്‌ടോബര്‍ 2020 (09:36 IST)
അമേരിക്കയില്‍ കൊവിഡ് അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത് 94000 പേര്‍ക്കാണ്. അമേരിക്കയിലെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. ഇതോടെ അമേരിക്കയില്‍ രോഗബാധിതര്‍ 90 ലക്ഷം കടന്നിട്ടുണ്ട്.
 
അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച് ഇതുവരെ 229000 പേരാണ് മരണപ്പെട്ടിട്ടുള്ളത്. ഇനി ശൈത്യകാലമാണ്. കൊവിഡ് ബാധയും മരണനിരക്കും ഇനിയും വര്‍ധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതേസമയം അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രമാണ് ഉള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ്: സംസ്ഥാനത്തെ 10 ജില്ലകളിൽ നിരോധനാജ്ഞ നീട്ടി