Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു

Donald Trump

സിആര്‍ രവിചന്ദ്രന്‍

, ശനി, 22 മാര്‍ച്ച് 2025 (12:51 IST)
അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു. ഒരുമാസത്തിനുള്ളില്‍ തന്നെ ഇത് റദ്ദാക്കി കുടിയേറ്റക്കാരെ നാടുകടത്താന്‍ സാധ്യതയുണ്ടെന്നാണ് പുതിയതായി വരുന്ന വിവരം. ക്യൂബ, ഹെയ്തി, നിക്കാരാഗ്വ, വെനസ്വല എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ നിയമപരിരക്ഷയാണ് റദ്ദാക്കുന്നത്. 
 
നാല് രാജ്യങ്ങളില്‍ നിന്നുള്ള 532,000 പേര്‍ക്ക് ഈ ഉത്തരവ് ബാധകമാണ്. 2022 ഒക്ടോബര്‍ മുതല്‍ അമേരിക്കയില്‍ എത്തിയവരാണ് ഇവര്‍. ഇവര്‍ക്ക് അമേരിക്ക താമസിക്കുവാനും ജോലി ചെയ്യുവാനും രണ്ടു വര്‍ഷത്തെ പെര്‍മിറ്റാണ് നല്‍കിയിരുന്നത്. ഏപ്രില്‍ 22 അല്ലെങ്കില്‍ നോട്ടീസ് പ്രസിദ്ധീകരിച്ചു 30 ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ നിയമപരിരക്ഷ നഷ്ടപ്പെടുമന്ന് ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി നവംബര്‍ ക്രിസ്റ്റി നോം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി