Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

Israel Defence force

സിആര്‍ രവിചന്ദ്രന്‍

, ശനി, 22 മാര്‍ച്ച് 2025 (12:27 IST)
ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി. 2023 ഒക്ടോബര്‍ 7 ആക്രമണത്തില്‍ ഇസ്രയേലിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് ആസൂത്രണം ചെയ്തതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഇയാള്‍. അതേസമയം ഇസ്രായേലിന്റെ പ്രസ്താവനയോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. തബാഷിന്റെ മരണം ഹമാസിന് വലിയ തിരിച്ചടിയാണെന്ന് ഐഎഡിഎഫ് വൃത്തങ്ങള്‍ പറയുന്നു.
 
അതേസമയം വെടിനിര്‍ത്തതിനുശേഷം ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ 510 പേരാണ് മരിച്ചത്. ഇതില്‍ 190 കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്ന് ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. അതേസമയം വ്യാഴാഴ്ച നടത്തിയ ആക്രമണത്തില്‍ 100 പേരാണ് കൊല്ലപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍