Webdunia - Bharat's app for daily news and videos

Install App

ഉത്തേജക പരിശോധനയ്ക്കായി കൂപ്പർ നൽകിയത് കാമുകിയുടെ മൂത്രം, ഫലം വന്നപ്പോൾ ഗർഭം; എട്ടിന്റെ പണി എരന്ന് വാങ്ങി ബാസ്‌കറ്റ്ബോള്‍ താരം

Webdunia
ബുധന്‍, 7 ഓഗസ്റ്റ് 2019 (18:15 IST)
അമേരിക്കന്‍ പുരുഷ ബാസ്‌കറ്റ്ബോള്‍ താരം ഡിജെ കൂപ്പറിന് കിട്ടിയിരിക്കുന്നത് എട്ടിന്റെ പണിയാണ്. ഉത്തേജക പരിശോധനയ്ക്കായി കൂപ്പര്‍ നല്‍കിയ മൂത്രമാണ് താരത്തിന് എട്ടിന്റെ പണി നൽകിയിരിക്കുന്നത്. കൂപ്പറിന്റെ നാണംകെട്ട പരിപാടി ലോകം മുഴുവൻ അറിയുകയും ചെയ്തു. 
 
കൂപ്പർ പരിശോധനയ്ക്കായി നൽകിയത് കാമുകിയുടെ മൂത്രമാണ്. പരിശോധനാ ഫലത്തില്‍ കൂപ്പറിന്റെ മൂത്രത്തില്‍ ഗര്‍ഭിണികളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ടെന്ന് മനസിലായപ്പോഴാണ് കള്ളി പുറത്തുവന്നത്.  തന്റെ കാമുകി ഗര്‍ഭിണിയാണെന്ന് കൂപ്പറും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.
 
തുടര്‍ന്ന് സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്വന്തം മൂത്രത്തിനു പകരം കാമുകിയുടെ മൂത്രമാണ് പരിശോധനയ്ക്കയച്ചതെന്ന് വ്യക്തമായത്. ചതിയായിരുന്നുവെന്ന് മനസിലായതോടെ അന്താരാഷ്ട്ര ബാസ്‌കറ്റ്ബോള്‍ ഫെഡറേഷന്‍ രണ്ട് വര്‍ഷത്തേയ്ക്ക് കൂപ്പറിനെ വിലക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments