ക്രിക്കറ്റ് എന്നും ഇന്ത്യക്കാർക്ക് ഒരു ദേശിയ വികാരം തന്നെയാണ്. അത് ബദ്ധശത്രുക്കളായ പാകി,സ്ഥാനെതിരെതെയാകുമ്പോൾ അതി വൈകാരികമായാണ് ആരാധകർ കളിയെ കാണുക. ഇന്ത്യയും പാകിസ്ഥാനും എപ്പോഴെല്ലാം ഏറ്റുമുട്ടിയിട്ടുണ്ടോ അപ്പോഴെല്ലാം അത് പ്രകടമായിട്ടുണ്ട്. പ്രത്യക്ഷത്തിൽ ക്രികറ്റിലാണ് മത്സരമെങ്കിലും. ഇരു രാജ്യങ്ങൽ തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന രാഷ്ട്രീയവും ഇന്ത്യ-പാക് പോരാട്ടങ്ങൾക്കുണ്ട്.
അതാണ് ഇന്ത്യാ പാക് പോരാട്ടത്തെ ഏറ്റവും ആവേശകരമായ മത്സമാക്കി മാറ്റുന്നത്. ഏകദിന ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. കാലാവസ്ഥ അല്പം ആശങ്കപ്പെടുത്തുന്നുണ്ട്. മഴ കളി തറ്റസപ്പെടുത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. എങ്കിലും പ്രതീക്ഷ കൈവിടാൻ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ തയ്യാറായിട്ടില്ല.
ദക്ഷിണാഫ്രിക്കയോടും ഓസ്ട്രേലിയയോടും നേടിയ മികച്ച് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ പാകിസ്ഥാനെ നേരിടാനെത്തുന്നത്. കരുത്തരായ ഇംഗ്ലണ്ടിനെതിരെ വിജയിച്ചെങ്കിലും. വിൻഡീസിനും, ഓസ്ട്രേലിയക്കും എതിരെ പാകിസ്ഥാന് അടി പതറി. ഇന്ത്യയെ നേരിടാനൊരുങ്ങുമ്പോൾ പാകിസ്ഥാനെ ഇതാവും സമ്മർദ്ദത്തിലാക്കുക.
മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുക. ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് അനുൽകൂലമായ പിച്ചല്ല സ്റ്റേഡിയത്തിലേത് എന്നാണ് റിപ്പോർട്ടുകൾ അങ്ങനെയെങ്കിൽ ടോസ് കളിയിൽ നിർണായകമായി മാറും. ആകെ നടന്ന 46 മത്സരങ്ങളിൽ 18 മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്തവർ വിജയം നേടിയപ്പോൾ 27 മത്സരങ്ങളിലാണ് പിന്തുടർന്നുള്ള ജയം ഉണ്ടായിരിക്കുന്നത്. അതിനാൽ ടോസ് ലഭിക്കുന്നവർ ഫീൽഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.