ബൈഡന്‍ വിജയിച്ചതായി ഇലക്ട്രല്‍ കോളേജ് പ്രഖ്യാപിച്ചാല്‍ താന്‍ വൈറ്റ് ഹൗസില്‍ നിന്ന് മാറാമെന്ന് ഡൊണാള്‍ജ് ട്രംപ് പറഞ്ഞു. ഒരുമാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 'തീര്‍ച്ചയായും ഞാന്‍ മാറും. അത് നിങ്ങള്‍ക്കറിയാം. ജനുവരി 20 വരെ പല കാര്യങ്ങളും സംഭവിക്കാം. വന്‍ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്നാംലോക രാജ്യങ്ങളെ പോലെയായി നാം. നമ്മള്‍ ഉപയോഗിക്കുന്ന കമ്പ്യുട്ടര്‍ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യപ്പെടാന്‍ കഴിയുമെന്നും ട്രംപ് വ്യക്തമാക്കി.
തന്റെ തിരഞ്ഞെടുപ്പിലെ പരാജയം ട്രംപ് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെങ്കിലും അധികാര കൈമാറ്റ ചടങ്ങിനുള്ള നിര്‍ദേശം ട്രംപ് ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷന് നല്‍കിയിട്ടുണ്ട്. 270ലധികം വോട്ടുകള്‍ നേടിയാണ് ഇലക്ട്രല്‍ കോളേജില്‍ ബൈഡന്‍ വിജയം ഉറപ്പിച്ചത്.