Publish Date: Tue, 09 Jun 2020 (16:45 IST)
Updated Date: Tue, 09 Jun 2020 (19:39 IST)
കറുത്തവര്‍ഗകാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ കാല്‍ മുട്ടുകൊണ്ടമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ പൊലീസുകാരന് ജാമ്യത്തിന് കെട്ടിവയ്‌ക്കേണ്ടത് 10 കോടി രൂപ. ഡെറക് ചൗവിന്‍ എന്ന 44കാരനായ പൊലീസുകാരനെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇയാളോട് സംസ്ഥാനം വിട്ടുപോകരുതെന്നും ജോര്‍ജ് ഫ്‌ളോയിഡിന്റെ ബന്ധുക്കളെ കാണരുതെന്നും കോടതി പറഞ്ഞു.
സമൂഹത്തിന്റെ അതിശക്തമായ പ്രതിഷേധം കൂടി കണക്കിലെടുത്താണ് ഇയാള്‍ക്ക് ഇത്രയും ഉയര്‍ന്ന ജാമ്യത്തുക ചുമത്തിയത്. നിലത്തുകിടന്നിരുന്ന ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ ഒന്‍പതുമിനിറ്റോളം മുട്ടമര്‍ത്തിയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.