Webdunia - Bharat's app for daily news and videos

Install App

അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന നിയമം റദ്ദാക്കി; ട്രംപിന്റെ ഉത്തരവിനെതിരെ 22 സംസ്ഥാനങ്ങള്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 22 ജനുവരി 2025 (11:06 IST)
അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന നിയമം റദ്ദാക്കി കൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെതിരെ 22 സംസ്ഥാനങ്ങള്‍ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു. അമേരിക്കയിലെ ജന്മാവകാശ പൗരത്വ സംവിധാനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചു വന്ന ട്രംപ് റദ്ദാക്കിയത്. ട്രംപിന്റെ ഉത്തരവിനെതിരെ ഡെമോക്രാറ്റുകളും ആക്ടിവിസ്റ്റുകളും രംഗത്ത് വന്നിട്ടുണ്ട്. 
 
അധികാരത്തിലേറിയതിന് പിന്നാലെ ഒപ്പുവച്ച് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ജന്മാവകാശ പൗരത്വം റദ്ദാക്കിയത്. ഇനിമുതല്‍ ഒരു കുഞ്ഞ്  അമേരിക്കയില്‍ ജനിക്കുമ്പോള്‍ കുഞ്ഞിന്റെ മാതാവ് അല്ലെങ്കില്‍ പിതാവ് അമേരിക്കക്കാരനാണെങ്കില്‍ മാത്രമേ കുഞ്ഞിന് അമേരിക്കന്‍ പൗരത്വം ലഭിക്കുകയുള്ളു. അമേരിക്കയില്‍ ജനിച്ചത് കൊണ്ട് മാത്രം കുഞ്ഞിന് പൗരത്വം നല്‍കുന്ന സംവിധാനമാണ് റദ്ദാക്കിയത്. 
 
അധികാരമേറ്റത്തിന് പിന്നാലെ ഒപ്പുവച്ച പല എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ക്കെതിരെയും കോടതിയില്‍ നിയമ പോരാട്ടം ഉണ്ടാകുമെന്നാണ് വിവരം. കുടിയേറ്റം, വോക്കിസം, ട്രാന്‍സ്‌ജെന്‍ഡറുകള്‍ തുടങ്ങിയ കാര്യങ്ങളിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments