ടിക് ടോക്കിന്റെ പ്രവര്‍ത്തനം അമേരിക്കയില്‍ പുനസ്ഥാപിക്കും. 50 ശതമാനം ഓഹരികളും അമേരിക്കക്കാര്‍ക്ക് കൈമാറാം എന്ന നിര്‍ദ്ദേശം അംഗീകരിച്ചത്തിന് പിന്നാലെയാണ് ആപ്പിന്റെ പ്രവര്‍ത്തനം പുനസ്ഥാപിക്കാന്‍ അനുമതി ലഭിക്കുന്നത്. ജനുവരി 19 മുതല്‍ അമേരിക്കന്‍ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക്ക് നീക്കം ചെയ്യപ്പെടും എന്നാണ് ആ നേരത്തെ അറിയിച്ചിരുന്നത്. 19 ന് ബൈറ്റ്ഡാന്‍സ് കമ്പനിയുടെ മുഴുവന്‍ ആസ്തിയും അമേരിക്കയില്‍ നിന്ന് വിറ്റൊഴിയണമെന്ന് ജോബൈഡന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കാത്തതിനാലാണ് ടിക്ടോക് പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചത്.
എന്നാല്‍ ട്രംപ് അധികാരമേല്‍ക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ ടിക് ടോക്ക് അനുകൂല തീരുമാനമെടുക്കുകയായിരുന്നു. അതേസമയം അധികാരത്തിലെത്തിയ ആദ്യദിനം തന്നെ കുടിയേറ്റങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്.