അടച്ചിട്ട മുയലുകളെ തുറന്നുവിട്ട യുവതിയെ വെടിവച്ചുവീഴ്ത്തി ഫാമുടമ !

വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (19:02 IST)
ബാർസലോണ: ഫാമിൽ മോശമായ അവസ്ഥയിൽ അടച്ചിട്ടിരുന്ന മുയലുകളെ തുറന്നുവിട്ട മൃഗ സംരക്ഷകക്ക് നേരെ വെടിയുതിർത്ത് ഫാം ഉടമ. സ്പെയിനിലെ ബാർസലോണയിലാണ് സംഭവം ഉണ്ടായത്. പരിസ്ഥിതി പ്രവർത്തകയും മൃഗ സംരക്ഷകയുമായ മിയയെയാണ് ഫാമുടമ വെടിവച്ചു വീഴ്ത്തിയത്.
 
വെയുതിർത്ത ശേഷം കയ്യിൽ കരുതിയിരുന്ന രക്തവും പ്രതി മിയയുടെ ശരീരത്തിലേക്ക് ഒഴിച്ചു. മിയ ഉൾപ്പടെ 15ഓളം മൃഗ സംരക്ഷകർ എത്തിയാണ് മോശം അവസ്ഥയിൽ കൂടുകളിൽ പൂട്ടിയിട്ടിരുന്ന മുയലുകളെ തുറന്നുവിട്ടത്. എന്നാൽ ഫാമുടമയുടെ ആളുകൾ ചേർന്ന് ഇവരെ തടഞ്ഞുവക്കുകയായിരുന്നു.
 
പിന്നീട് പൊലീസ് എത്തി ഇവരെ മോചിപ്പിച്ചു എങ്കിലും യുവതിയെ വാഹനത്തിൽ പിന്തുർന്നെത്തി ഫാമുടമ വെടിയുതിർക്കുകയായിരുന്നു. 16 ജീവനുകൾ രക്ഷിച്ചതിനാണ് അയാൾ തനിക്കുനേരെ വെടിയുതിർത്തത് എന്ന് ആക്രമണത്തിന് ഇരയായ മിയ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സ്വത്ത് തര്‍ക്കം: മകനും പേരക്കുട്ടിയും ചേര്‍ന്ന് അമ്മയെ കഴുത്തുഞെരിച്ച് കൊന്നു