Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാക്‌സിൻ പരീക്ഷണം നിർത്തിവെച്ചത് തിരിച്ചറിവ്, തിരിച്ചടികളിൽ നിരാശപ്പെടരുത്: ലോകാരോഗ്യസംഘടന

വാക്‌സിൻ പരീക്ഷണം നിർത്തിവെച്ചത് തിരിച്ചറിവ്, തിരിച്ചടികളിൽ നിരാശപ്പെടരുത്: ലോകാരോഗ്യസംഘടന
, വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (12:07 IST)
കൊവിഡ് വാക്‌സിൻ പരീക്ഷിക്കപ്പെട്ട സന്നദ്ധപ്രവർത്തകയ്‌ക്ക് അപൂർവവും ഗുരുതരവുമായ നാഡി സംബന്ധമായ അസുഖം ബാധിച്ചതിനെ തുടർന്ന് അസ്ട്രാസെനെക പരീക്ഷണം നിര്‍ത്തിവെച്ചത് ഒരു ഉറക്കം വിട്ടുണരലാണെന്ന്‌ ലോകാരോഗ്യ സംഘടന. അതേസമയം ഗവേഷകർ ഈ വാർത്തയിൽ നിരാശരാകരുതെന്നും ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജയായ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
 
ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഉയർച്ച താഴ്‌ചകൾ പതിവാണെന്നും ഇതൊരു മുന്നറിയിപ്പ് മാത്രമായി കണക്കിലെടുക്കണമെന്നും അവർ കൂട്ടിചേർത്തു. കൊവിഡ് വാക്‌സിന് വേണ്ടിയുള്ള ഗവേഷണങ്ങളിൽ ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന ഗവേഷണമാണ് ഓക്സ്ഫഡ്- അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്സിന്‍. 2021 ജനുവരിയോടെ വാക്‌സിൻ വിപണിയിലെത്തുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനക്കാരുടെ വിസ റദ്ദാക്കി, നടപടി ശക്തമാക്കി യുഎസ്