സൗദിയിൽ അമേരിക്കൻ കോൺസുലേറ്ററിനുമുന്നിൽ ചാവേർ അക്രമണം
സൗദി അറേബ്യയിലെ ജിദ്ദയിൽ അമേരിക്കൻ കോൺസുലേറ്ററിനു മുന്നിൽ ചാവേർ സ്ഫോടനം
സൗദി അറേബ്യയിലെ ജിദ്ദയിൽ അമേരിക്കൻ കോൺസുലേറ്ററിനു മുന്നിൽ ചാവേർ സ്ഫോടനം. ചാവേറിൽ രണ്ടു സുരക്ഷാഭടന്മാർക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. സ്ഫോടകവസ്തുക്കളുമായി എത്തിയ ചാവേറിനെ പരിശോധനയുടെ ഭാഗമായി പൊലീസ് തടഞ്ഞപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
എന്നാൽ അക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അക്രമണത്തെ തുടർന്ന് സംഭവസ്ഥലത്ത് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.