Webdunia - Bharat's app for daily news and videos

Install App

വ്യാജ സർട്ടിഫിക്കറ്റുകൾ വ്യാപകം, ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ച് ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികൾ

അഭിറാം മനോഹർ
ചൊവ്വ, 22 ഏപ്രില്‍ 2025 (13:16 IST)
ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിനായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ 6 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച് ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകള്‍.  ഹരിയാണ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ജമ്മു-കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് ചില ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകള്‍ നിര്‍ത്തിവെച്ചത്. ഇവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പ്രവേശനം നിഷേധിക്കുകയോ അല്ലെങ്കില്‍ കര്‍ശനമായ പരിശോധനകള്‍ ഏര്‍പ്പെടുത്താനുമാണ് യൂണിവേഴ്‌സിറ്റികള്‍ തീരുമാനിച്ചിരിക്കുന്നത്.
 
അന്താരാഷ്ട്ര വിദ്യാഭ്യാസ സംവിധാനത്തില്‍ ദുരുപയോഗം നടക്കുന്നുണ്ടെന്ന ആശങ്കയാണ് ഓസ്‌ട്രേലിയന്‍ അധികൃതര്‍  പ്രകടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥി വിസ അപേക്ഷാ പ്രക്രിയ കൂടുതല്‍ സുഗമമാക്കാന്‍ ഹോം അഫയേഴ്‌സ് വകുപ്പും യൂണിവേഴ്‌സിറ്റികളും ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് പ്രകാരം വിദ്യാഭ്യാസത്തിന് പകരം കുടിയേറ്റത്തിനുള്ള വഴിയായി വിസ ഉപയോഗിക്കുന്ന തെറ്റായ അപേക്ഷകളില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്  വന്നതോടെയാണ് ഈ നടപടി സ്വീകരിച്ചത്. ചില സംസ്ഥാനങ്ങളില്‍ നിന്നുള്ള അപേക്ഷകളെ ഇപ്പോള്‍ പൂര്‍ണ്ണമായും നിരാകരിക്കുകയോ അല്ലെങ്കില്‍ കൂടുതല്‍ കര്‍ശനമായ പരിശോധനയിലൂടെയോ പ്രോസസ്സ് ചെയ്യാനോ ആണ് തീരുമാനം.
 
 എന്നാല്‍ ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളുടെ ഈ തീരുമാനം യഥാര്‍ത്ഥ വിദ്യാര്‍ത്ഥികളെ ആശയക്കുഴപ്പത്തിലാക്കുകയും നിരാശരാക്കുകയും ചെയ്യുന്നുവെന്ന് ഇന്ത്യന്‍ വിദ്യഭ്യാസ വിദഗ്ധര്‍ പറയുന്നു. ഇപ്പോഴും ഓസ്‌ട്രേലിയയിലേക്കുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി ഉറവിടമാണ് ഇന്ത്യ.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വന്ദേ ഭാരതിന്റെ സുരക്ഷയില്‍ ആശങ്ക: പശുവിനെ ഇടിച്ചാല്‍ പോലും പാളം തെറ്റാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്

2014ല്‍ ഇന്ത്യ എവിടെയായിരുന്നുവോ അവിടെയാണ് കേരളവും ഇപ്പോഴുള്ളത്: രാജിവ് ചന്ദ്രശേഖര്‍

Gold Price Today: പിടിച്ചാൽ കിട്ടാത്ത പോക്ക്!, സ്വർണവില 75,000 ലേക്ക്, ഒറ്റയടിക്ക് കൂടിയത് 2,200 രൂപ

മൃതദേഹങ്ങള്‍ രണ്ട് മുറികളില്‍, വസ്ത്രങ്ങളില്ല, കോടാലി കണ്ടെത്തി; കോട്ടയത്ത് വ്യവസായിയും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍

China 10 G Network: നിങ്ങളവിടെ 5ജിയും നോക്കിയിരുന്നോ.. ഞങ്ങൾ 10ജിയിലെത്തി, ഞെട്ടിച്ച് ചൈന

അടുത്ത ലേഖനം
Show comments