Webdunia - Bharat's app for daily news and videos

Install App

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് ആയത്തുള്ള ഖമനേയി ബങ്കറില്‍ അഭയം തേടിയത്.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 16 ജൂണ്‍ 2025 (16:33 IST)
ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇറാന്‍ പരമോന്നത നേതാവ് ബങ്കറിലേക്ക് മാറിയത്. ഇറാന്റെ പ്രമുഖ നേതാക്കള്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് ആയത്തുള്ള ഖമനേയി ബങ്കറില്‍ അഭയം തേടിയത്. 
 
ഇറാന്റെ ആണവ പദ്ധതികള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേല്‍ ഇറാനില്‍ ആക്രമണം ആരംഭിച്ചത്. അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ 224 പേര്‍ കൊല്ലപ്പട്ടു. രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം നാലാം ദിവസത്തിലേക്ക് രൂക്ഷമായി തുടരുകയാണ്. ഇറാന്റെ രഹസ്യ അന്വേഷണ വിഭാഗം മേധാവിയെയും ഉപമേധാവിയേയും ഇസ്രായേല്‍ വധിച്ചിരിക്കുകയാണ്. അതേസമയം ഇസ്രയേലിന്റെ തുറമുഖ നഗരമായ ഹൈഫയില്‍ ഇറാന്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി.
 
ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ അഞ്ച് യുക്രൈന്‍ സ്വദേശികള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലിലെ മരണസംഖ്യ 13 ആയിട്ടുണ്ട്. ടെല്‍ അവീവ്, ജെറുസലേം തുടങ്ങിയ നഗരങ്ങളില്‍ കനത്ത ആക്രമണമാണ് ഇറാന്‍ നടത്തിയത്. ഇസ്രായേലിലെ ബാക്കിയാമില്‍ 61 കെട്ടിടങ്ങള്‍ തകര്‍ന്നു. 35 പേരെ കാണാതായിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

3 മിനിറ്റ് നേരം വൈകി, കൊച്ചിയിലെ സ്കൂളിൽ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടെന്ന് പരാതി

വാചകമടി നിര്‍ത്തിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും: പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

സ്വാതന്ത്ര്യ ദിനാഘോഷം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തും

നായ കടിച്ചാല്‍ വാക്‌സിന്‍ എടുത്താല്‍ പ്രശ്‌നമില്ലല്ലോ എന്നാണ് പലര്‍ക്കും, എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമല്ല; ഡോക്ടര്‍ പറയുന്നു

Kerala Weather: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തന്നെ, 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

അടുത്ത ലേഖനം
Show comments