ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ, അവാമി ലീഗ് അനുകൂലികൾ തെരുവിൽ, സംഘർഷത്തിൽ 2 മരണം

അഭിറാം മനോഹർ
ചൊവ്വ, 18 നവം‌ബര്‍ 2025 (12:36 IST)
മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചതിന് പിന്നാലെ ബംഗ്ലാദേശിലെങ്ങും വന്‍ സംഘര്‍ഷം. അവാമി ലീഗ് അനുകൂലികളും എതിരാളികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ പലയിടങ്ങളിലും സംഘര്‍ഷങ്ങളിലെത്തി. പോലീസ് ഇടപെടല്‍ നടത്തിയെങ്കിലും ഏറ്റുമുട്ടലുകളില്‍ 2 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
 
ധാക്കയിലെയും ബംഗ്ലാദേശിലെ മറ്റ് സ്ഥലങ്ങളിലെയും തെരുവുകളില്‍ വിന്യസിച്ചിരുന്ന പോലീസുമായി അവാമി ലീഗ് അനുകൂലികള്‍ ഏറ്റുമുട്ടുകയായിരുന്നു. അവാമി അനുകൂലികള്‍ ഹൈവേകള്‍ ഉപരോധിച്ചതിന് പിന്നാലെ പോലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാരെ ലാത്തി ഉപയോഗിച്ച് ഓടിക്കുന്നതിന്റെയും സ്‌ഫോടനശബ്ദങ്ങള്‍ കേള്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
 
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് സ്ഥാന ഭ്രഷ്ടയാക്കപ്പെട്ട ഹസീനയ്‌ക്കെതിരെ 3 കുറ്റങ്ങള്‍ ചുമത്തിയാണ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചത്. അക്രമത്തിന് പ്രേരിപ്പിക്കല്‍, പ്രതിഷേധക്കാരെ കൊല്ലാന്‍ ഉത്തരവിടല്‍, പ്രക്ഷോഭത്തിനിടെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെടല്‍ എന്നിവയാണ് ഹസീനയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ, അവാമി ലീഗ് അനുകൂലികൾ തെരുവിൽ, സംഘർഷത്തിൽ 2 മരണം

മഹാസഖ്യത്തെ അഖിലേഷ് നയിക്കണം; കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' കളി മതിയെന്ന് ഘടകകക്ഷികള്‍, പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍

'തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പേടിച്ചോ?'; ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍

എസ്ഐആറിൽ മാറ്റമില്ല. ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശ തിരെഞ്ഞെടുപ്പും എസ്ഐആറും ഒപ്പം പോവില്ല,ഭരണം സ്തംഭിക്കും, സുപ്രീം കോടതിയെ സമീപിച്ച് കേരളം

അടുത്ത ലേഖനം
Show comments