ലോകകപ്പിനെ പ്രേക്ഷകരിലെത്തിക്കാൻ പ്രത്യേക പരിപാടികളുമായി ബിബിസി ഏഷ്യ

Webdunia
വ്യാഴം, 30 മെയ് 2019 (17:13 IST)
ഇംഗ്ലണ്ടിൽ നടന്നേകദിന ക്രിക്കറ്റ് ലോകകപ്പിനെ ആവേശം ചോരാതെ ഏഷ്യയിലെ പ്രേക്ഷകരിലേക്കെത്തിക്കാൻ പ്രത്യേക പരിപാടികൾക്ക് രൂപം നൽകിയിരിക്കുകയാണ് ബിബിസി ഏഷ്യ. ലോകകപ്പ് നടക്കുന്ന ഓരോ വേദികളിൽനിന്നും ബിബിസി കാണികൾക്കായി പ്രത്യേക വാർത്തകളും റിപ്പോർട്ടുകളും എത്തിക്കും. ഹിന്ദി, മറാത്തി, തമിഴ്, ഗുജറാത്തി, തെലുങ്ക്, പഞ്ചാബി, ഉറുദു, ബംഗ്ലാ, സിംഹള, പാഷ്ടോ തുടങ്ങിയ ഏഷ്യൻ പ്രാദേശിക ഭാഷകളിൽ പ്രത്യേകം പരിപാടികളാണ് ബിബിസി ഒരുക്കുന്നത്.
 
ഇന്ത്യ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ പ്രാദേശിക ബി ബി സി സർവീസുകൾ ലോകകപ്പ് പ്രേക്ഷകരിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. ഏഷ്യൻ പ്രദേശിക ഭാഷകളിലുള്ള സ്പോർട്ട്‌സ് മാധ്യമ പ്രവർത്തകർ ഇംഗ്ലണ്ടിൽനിന്നും ലോകകപ്പിന്‍റെ വിശേഷങ്ങൾ പ്രേക്ഷകർക്കായി പങ്കുവക്കും. വിനായക് ഗെയ്‌ക്‍‌വാദ്, ശ്രീനിവാസ് ഉലഗനാഥൻ, നിതിൻ ശ്രിവാസ്തവ് എന്നിവരാണ് ഇന്ത്യൻ പ്രാദേശിക ഭാഷകളെ പ്രതിനിധീകരിച്ച് ബി ബിസിക്കായി ലോകകപ്പ് വാർത്തകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. 
 
ഹിന്ദി, ഗുജറാത്തി, പഞ്ചാബി, മറാത്തി, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യൻ പ്രാദേശിക ഭഷകളിൽ ലോകകപ്പ് കവർ ചെയ്യുന്ന പ്രത്യേക പരിപാടികൾ ഉണ്ടാകും. കളിയുടെ വിശകലനവും പ്രേക്ഷകരുടെ പ്രതികരണങ്ങളും കളി നടക്കുന്ന ഇടങ്ങളിൽ നിന്നുമുള്ള ഫെയ്സ്ബുക്ക് ലൈവും ഉൾപ്പടെ ലോകകപ്പിനെ 360 ഡിഗ്രിയിൽ ബിബിസി ഇന്ത്യൻ പ്രാദേശിക ഭാഷകൾ പ്രേക്ഷകരിലേക്കെത്തിക്കും. സച്ചിൻ ടെൻഡുൽക്കറും സോളി ആഡംസും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഗഗ്ഗന്‍ സബര്‍വാളിന്‍റെ പ്രത്യേക പരിപാടിയും ലോകകപ്പിനോടനുബന്ധിച്ച് ഉണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments