വംശഹത്യക്ക് നേതൃത്വം നല്‍കുന്നവനെ കേള്‍ക്കാന്‍ ഞങ്ങള്‍ ഇല്ല; നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോക്ക് (വീഡിയോ)

നെതന്യാഹുവിനു നേരെ കൂവിവിളിച്ചുകൊണ്ടാണ് മിക്ക നേതാക്കളും സഭ ബഹിഷ്‌കരിച്ചത്

രേണുക വേണു
ശനി, 27 സെപ്‌റ്റംബര്‍ 2025 (11:37 IST)
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ നാടകീയ രംഗങ്ങള്‍. നെതന്യാഹു പ്രസംഗം തുടങ്ങുന്നതിനു മുന്‍പ് നിരവധി പ്രതിനിധികള്‍ സഭയില്‍ നിന്നു ഇറങ്ങിപ്പോയി. 
 
നെതന്യാഹുവിനു നേരെ കൂവിവിളിച്ചുകൊണ്ടാണ് മിക്ക നേതാക്കളും സഭ ബഹിഷ്‌കരിച്ചത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ചാണ് നടപടി. ഗാസയിലെ വംശഹത്യയെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്ന് യുദ്ധക്കുറ്റ കേസുകള്‍ നേരിടുന്നയാളാണ് നെതന്യാഹു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by [comra] (@comrawire)

അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഗാസയിലെ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് തനിക്കു തോന്നുന്നില്ലെന്നാണ് നെതന്യാഹു പറഞ്ഞത്. ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തിയെന്ന യുഎന്‍ കമ്മീഷന്റെ കണ്ടെത്തലുകളെ നെതന്യാഹു തള്ളിക്കളഞ്ഞു. ഗാസയില്‍ വംശഹത്യ നടക്കുന്നെന്ന ആരോപണത്തെ തമാശയെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായി: വെളിപ്പെടുത്തലുമായി എംഎ ഷഹനാസ്

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം; ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

അടുത്ത ലേഖനം
Show comments