ക്രിസ്‌മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറി; 12 പേര്‍ കൊല്ലപ്പെട്ടു
ക്രിസ്‌മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറി
ക്രിസ്‌മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 പേര്‍ കൊല്ലപ്പെട്ടു. ജര്‍മ്മനിയുടെ തലസ്ഥാനമായ ബെര്‍ലിനിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 50ലേറെ പേര്‍ക്ക് പരുക്കേറ്റു. അമിതവേഗതയില്‍ എത്തിയ ട്രക്ക് ആളുകള്‍ക്കു മേല്‍ ഇടിച്ചു കയറുകയായിരുന്നു.
രണ്ടാംലോക യുദ്ധസ്മാരകമായി നിലനിര്‍ത്തിയിട്ടുള്ള തകര്‍ന്ന കൈസര്‍ വില്‍ഹം മെമ്മോറിയല്‍ ചര്‍ച്ചിന് സമീപമായിരുന്നു സംഭവം. മന:പൂര്‍വമുള്ള ആക്രമണമാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തതായും ബെര്‍ലിന്‍ പൊലീസ് വ്യക്തമാക്കി.
അതേസമയം, ഡ്രൈവര്‍ക്ക് ഒപ്പമുണ്ടായിരുന്ന ആള്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. തീവ്രവാദി ആക്രമണമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.