Webdunia - Bharat's app for daily news and videos

Install App

മെലിന്‍ഡയ്ക്ക് വാരിക്കോരി കൊടുത്ത് ബില്‍ ഗേറ്റ്‌സ്; ഏറ്റവും ചെലവേറിയ വിവാഹമോചനം!

Webdunia
വെള്ളി, 7 മെയ് 2021 (15:02 IST)
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിയുകയാണെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. വിവാഹമോചനവുമായി ബന്ധപ്പെട്ട സ്വത്ത് വീതംവയ്ക്കല്‍ നടപടികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 27 വര്‍ഷം തനിക്കൊപ്പം ചേര്‍ന്നുനിന്ന പ്രിയപ്പെട്ട മെലിന്‍ഡയ്ക്ക് വാരിക്കോരി നല്‍കി യാത്രയാക്കുകയാണ് ബില്‍ ഗേറ്റ്‌സ് ചെയ്യുന്നത്. 
 
കനേഡിയന്‍ നാഷനല്‍ റെയില്‍വെ കമ്പനിയുടെ 14 മില്യണിലേറെ മൂല്യമുള്ള ഓഹരി ബില്‍ ഗേറ്റ്‌സ് മെലിന്‍ഡയ്ക്ക് നല്‍കി. 300 മില്യണ്‍ ഡോളറിന്റെ കാര്‍ ഓഹരികള്‍, 120 മില്യണ്‍ ഡോളറിന്റെ കൊക്കോകോള ഓഹരികള്‍, 364 മില്യണ്‍ ഡോളറിന്റെ ഗ്രൂപോ ടെലിവിഷ്യ (മെക്‌സിക്കന്‍ ടിവി നെറ്റ് വര്‍ക്ക്) ഓഹരികളും മെലിന്‍ഡയ്ക്കാണ് ബില്‍ നല്‍കിയിരിക്കുന്നത്. 

അപ്രതീക്ഷിതമായാണ് ബില്‍ ഗേറ്റ്‌സിന്റെ ജീവിതത്തിലേക്ക് മെലിന്‍ഡ കടന്നുവരുന്നത്. പിന്നീട് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുകയും വിവാഹതിരാകുകയും ചെയ്തു. ഇപ്പോള്‍ 27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു വിരമമായി. 
 
1987 ല്‍ മൈക്രോസോഫ്റ്റ് കമ്പനിയില്‍ ജോലിക്കാരിയായാണ് മെലിന്‍ഡ എത്തുന്നത്. ന്യൂയോര്‍ക്കില്‍ പ്രൊഡക്ട് മാനേജരായാണ് മെലിന്‍ഡ മൈക്രോസോഫ്റ്റില്‍ ജോലിക്ക് പ്രവേശിക്കുന്നത്. മെലിന്‍ഡയോട് ബില്‍ ഗേറ്റ്‌സിന് വല്ലാത്ത അടുപ്പവും സൗഹൃദവും തോന്നി. ഇരുവരും തമ്മില്‍ പ്രണയത്തിലായി. ഏഴ് വര്‍ഷത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരായി. മൂന്ന് മക്കളുണ്ട്. 

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വിവാഹമോചിതരായി. 27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരുടെയും വേര്‍പിരിയല്‍. തിങ്കളാഴ്ചയാണ് ബില്‍ഗേറ്റ്‌സും മെലിന്‍ഡയും ഇക്കാര്യം അറിയിച്ചത്.
 
തങ്ങള്‍ ഇരുവരും ചേര്‍ന്നെടുത്ത തീരുമാനമാണിതെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. ദമ്പതിമാരെന്ന നിലയില്‍ ഇനിയും മുന്നോട്ടുപോകാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും അതിനാല്‍ വേര്‍പിരിയുകയാണെന്നും ഇരുവരും പ്രസ്താവനയിലൂടെ അറിയിച്ചു. വളരെ ആലോചിച്ച ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെന്നും വ്യക്തമാക്കി. 
 
ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇരുവരും കൂടിയാണ് നടത്തുന്നത്. ദാരിദ്ര്യം, രോഗം, അസമത്വം എന്നിവയ്‌ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഫൗണ്ടേഷനാണിത്. ഈ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം തുടരുമെന്ന് ബില്‍ഗേറ്റ്‌സ് അറിയിച്ചു. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ഒന്നിച്ചു തുടരുമെന്നാണ് ഇരുവരും വ്യക്തമാക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴം നല്‍കേണ്ടിവരും; ഈ അബദ്ധം കാണിക്കരുത്

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കടന്നൽ കുത്തേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

സെന്‍സെക്‌സില്‍ 1450 പോയന്റിന്റെ കുതിപ്പ്, നിക്ഷേപകര്‍ക്ക് 5 ലക്ഷം കോടിയുടെ നേട്ടം

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments