Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും വേര്‍പിരിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു, വൈകിയത് ഈ കാരണത്താല്‍; വീണ്ടും വെളിപ്പെടുത്തല്‍

ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും വേര്‍പിരിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു, വൈകിയത് ഈ കാരണത്താല്‍; വീണ്ടും വെളിപ്പെടുത്തല്‍
, തിങ്കള്‍, 10 മെയ് 2021 (10:24 IST)
മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വിവാഹബന്ധം വേര്‍പ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ ഇളയ മകള്‍ക്ക് പ്രായപൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും വിവാഹമോചനം വൈകിപ്പിച്ചതെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഇളയ മകള്‍ ഫോബെയുടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞിരുന്നില്ല. പതിനെട്ട് വയസ് ആകാന്‍ വേണ്ടി ഇരുവരും തങ്ങളുടെ തീരുമാനം വൈകിപ്പിച്ചു. മകള്‍ക്ക് 18 വയസ് ആയതിനുശേഷമാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നാണ് വെളിപ്പെടുത്തല്‍.

 
മേയ് ആദ്യവാരമാണ് ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും പിരിയുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചത്. 27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സും ഭാര്യ മെലിന്‍ഡയും ഫുള്‍സ്റ്റോപ്പിട്ടത്. വ്യക്തി ജീവിതത്തില്‍ ഇനി ഇരുവരും വ്യത്യസ്ത വഴിയില്‍. പക്ഷേ, ഒന്നിച്ചുള്ള പ്രവര്‍ത്തനം തുടരും. ഇരുവരും ചേര്‍ന്ന് രൂപീകരിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് തീരുമാനം. ദാരിദ്ര്യം, രോഗം, അസമത്വം എന്നിവയ്‌ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഫൗണ്ടേഷനാണിത്. ഈ ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇരുവരും സഹകരിക്കും. 

 
'കഴിഞ്ഞ 27 വര്‍ഷമായി ഞങ്ങള്‍ ഒന്നിച്ചു ജീവിക്കുകയാണ്. അമൂല്യമായ മൂന്ന് മക്കള്‍ക്ക് ജന്മം നല്‍കി. ഫൗണ്ടേഷന്‍ സ്ഥാപിച്ചു. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചുനില്‍ക്കും. ദമ്പതികള്‍ എന്ന നിലയില്‍ ഒന്നിച്ചുപോകാന്‍ സാധിക്കില്ലെന്ന് വിശ്വസിക്കുന്നു,' ഇരുവരും പ്രസ്താവനയില്‍ അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക്ഡൗണ്‍ മൂന്നാം ദിനം: വാഹനങ്ങള്‍ പിടിച്ചെടുക്കും, പൊലീസ് കര്‍ശന നടപടികളിലേക്ക്