Webdunia - Bharat's app for daily news and videos

Install App

പുലര്‍ച്ചെ അഞ്ച് മണിക്ക് മൈക്രോസോഫ്റ്റ് ജീവനക്കാരിയുടെ മടിയില്‍ കിടക്കുകയായിരുന്നു അദ്ദേഹം, സ്ത്രീകളോട് നഗ്നയായി നീന്തല്‍കുളത്തിലേക്ക് ചാടാന്‍ ആവശ്യപ്പെടും; ബില്‍ ഗേറ്റ്‌സിനെതിരെ ആരോപണം

Webdunia
വ്യാഴം, 1 ജൂലൈ 2021 (20:08 IST)
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും മുന്‍ ഭാര്യ മെലിന്‍ഡയും തമ്മിലുള്ള വിവാഹമോചനം വലിയ വാര്‍ത്തയായിരുന്നു. ബില്‍ ഗേറ്റ്‌സിന്റെ പരസ്ത്രീബന്ധമാണ് വിവാഹമോചനത്തിനു കാരണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത്തരം ആരോപണങ്ങള്‍ ശരിവയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 
 
മൈക്രോസോഫ്റ്റിനെതിരായ പുതിയ സംരഭങ്ങളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാന്‍ ബില്‍ ഗേറ്റ്‌സ് ശ്രമിച്ചിരുന്നതായി മുന്‍ മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവ് വെളിപ്പെടുത്തി. ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈക്രോസോഫ്റ്റിന്റെ ഒരു ഔദ്യോഗിക പരിപാടി നടക്കുമ്പോള്‍ ബില്‍ ഗേറ്റ്‌സിനെ മറ്റൊരു സ്ത്രീക്കൊപ്പം സംശയകരമായ രീതിയില്‍ താന്‍ കണ്ടെന്നും ഇയാള്‍ പറയുന്നു. പുലര്‍ച്ചെ അഞ്ച് മണിക്ക് ഒരു മൈക്രോസോഫ്റ്റ് ജീവനക്കാരിയുടെ മടിയില്‍ കിടക്കുകയായിരുന്നു ബില്‍ ഗേറ്റ്‌സ് എന്നാണ് ഇയാള്‍ പറയുന്നത്. മെലിന്‍ഡ ആ സമയത്ത് ബില്‍ ഗേറ്റ്‌സിന്റെ പങ്കാളിയായിരുന്നെന്നും ഇയാള്‍ പറഞ്ഞു. 
 
ജോലി സമയത്ത് രാത്രികളില്‍ ബില്‍ ഗേറ്റ്‌സ് നിശാ പാര്‍ട്ടികള്‍ സംഘടിപ്പിക്കും. ഡാന്‍സുകാരെയും സുഹൃത്തുക്കളെയും പാര്‍ട്ടിയിലേക്ക് വിളിക്കും. നഗ്നരായി നീന്തല്‍ക്കുളത്തിലേക്ക് ചാടാന്‍ ബില്‍ ഗേറ്റ്‌സ് ആവശ്യപ്പെട്ടിരുന്നതായും മറ്റൊരു ആരോപണത്തില്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം