സംഗീതപരിപാടിക്കിടെ സ്ഫോടനം; 19 പേർ കൊല്ലപ്പെട്ടു, അമ്പതിലേറെ പേര്‍ക്ക് ഗുരുതര പരുക്ക്
മാഞ്ചസ്റ്ററില്‍ സംഗീതപരിപാടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 19 മരണം
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റിയിൽ സംഗീതപരിപാടിക്കിടെ സ്ഫോടനം. സംഭവത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടപ്പെട്ടതായി റിപ്പോര്‍ട്ട്. അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. യുഎസ് പോപ്പ് ഗായികയായ അരീന ഗാൻഡെയുടെ സംഗീതപരിപാടി കഴിഞ്ഞ് കാണികൾ പുറത്തേക്കിറങ്ങുന്ന സമയത്തായിരുന്നു സ്ഫോടനം.
അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ചാവേറാക്രമണമാണെന്നാണ് സംശയിക്കുന്നതെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. സ്‌ഫോടനം ഉണ്ടായതിനു തൊട്ടുപിറകെ പ്രദേശം മുഴുമന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞിരിക്കുകയാണ്.