ആശങ്ക അവസാനിക്കുന്നില്ല; വാനാക്രൈയേക്കാള്‍ മാരകമായ വൈറസിനെ കണ്ടെത്തി - ‘എറ്റേണൽ റോക്സ്’ നിസാരക്കാരനല്ല
വാനാക്രൈയേക്കാള്‍ മാരകമായ വൈറസ് കണ്ടെത്തി
ലോകരാഷ്ട്രങ്ങളെ വിറപ്പിച്ച വാനാക്രൈ റാൻസംവെയറിനേക്കാള്‍ മാരകമായ വൈറസ് കണ്ടെത്തിയതായി റിപ്പോർട്ട്. എറ്റേണൽ റോക്സ് എന്നു പേരിട്ടിരിക്കുന്ന ഈ വൈറസ് കൂടുതല്‍ അപകടകാരിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
വാനാക്രൈ വൈറസ് കമ്പ്യൂട്ടറുകളെ ആക്രമിച്ച അതേ രീതിയില്‍ തന്നെയാണ് എറ്റേണൽ റോക്സും പ്രവര്‍ത്തിക്കുക. കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെ വരുതിയിലാക്കുന്ന തരത്തിലാണ് വൈറസിന്റെ നിര്‍മാണം. കിൽസ്വിച്ച് പോലുള്ള ബലഹീനതകൾ ഇല്ലാത്തതിനാലാണ് ഈ വൈറസ് കൂടുതല്‍ അപകടകാരിയാകുന്നത്.
വിൻഡോസ് എക്സ് പി, വിൻഡോസ് 8, വിൻഡോസ് സെർവർ 2003 വേർഷനുകളിലുള്ള കമ്പ്യൂട്ടറുകളെയാണ് എറ്റേണൽ റോക്സും ആക്രമിക്കുക.
കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറി ഫയലുകളുടെ നിയന്ത്രണമേറ്റെടുക്കുകയും തുറന്നുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയാണ് വാനാക്രൈ റാൻസംവെയറിനുള്ളത്. അതേസമയം, എറ്റേണൽ റോക്സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.