Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശമ്പളം തികയുന്നില്ല, പ്രധാനമന്ത്രി പദവി രാജിവെക്കാൻ ബോറിസ് ജോൺസൺ ഒരുങ്ങുന്നതായി റിപ്പോർട്ട്

ശമ്പളം തികയുന്നില്ല, പ്രധാനമന്ത്രി പദവി രാജിവെക്കാൻ ബോറിസ് ജോൺസൺ ഒരുങ്ങുന്നതായി റിപ്പോർട്ട്
, തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (17:37 IST)
ശമ്പളം കുറവാണെന്ന കാരണത്താൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആറ് മാസത്തിനുള്ളിൽ തന്നെ ബോറിസ് സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്.
 
നിലവിൽ 1,50,402 ബ്രിട്ടീഷ് പൗണ്ട്(ഏകദേശം ഒന്നര കോടി രൂപ‌)ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാർഷിക ശമ്പളം. എന്നാൽ പ്രധാനമന്ത്രി പദവിയിലെത്തുന്നതിന് മുൻപ് ബോറിസ് ജോണ്‍സണ്‍ ടെലിഗ്രാഫില്‍ കോളമിസ്റ്റായി 2,75,000 പൗണ്ടും പ്രസംഗങ്ങളിലൂടെ പ്രതിമാസം 1,60,000 പൗണ്ടും സമ്പാദിച്ചിരുന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
ആറ് മക്കളാണ് ബോറിസ് ജോൺസണുള്ളത്. എല്ലാവരും ബോറിസിന്റെ ശമ്പളത്തെ ആശ്രയിച്ച് കഴിയുന്നവരാണ്.ഇതിനു പുറമെ മുന്‍ഭാര്യ മറീന വീലറുമായുള്ള വിവാഹമോചന നഷ്ടപരിഹാരമായി വലിയൊരു തുകയും അദ്ദേഹത്തിന് കൈമാറേണ്ടതായി വന്നതായും റിപ്പോർട്ടിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു