Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടവേളകളില്ലാതെ 20 വർഷം തുടർച്ചയായ ഭരണം, മോദിക്ക് വമ്പൻ നേട്ടം

ഇടവേളകളില്ലാതെ 20 വർഷം തുടർച്ചയായ ഭരണം, മോദിക്ക് വമ്പൻ നേട്ടം
, ബുധന്‍, 7 ഒക്‌ടോബര്‍ 2020 (14:24 IST)
അധികാരപദവിയിൽ രണ്ട് പതിറ്റാണ്ട് ഇടവേളകളില്ലാതെ പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടവേളകളോ അവധിയോ ഇല്ലാതെയാണ് നരേന്ദ്രമോദി തുടർച്ചയായി ഭരണനേതൃത്വം 20 വർഷമായി കയ്യാളുന്നത്.
 
പ്രധാനമന്ത്രിമാരിൽ ഭരണനേതൃപദവിയിൽ ഏറ്റവും കൂടുതൽ കാലം വഹിച്ചതും മോദിയാണ്. 6941 ദിവസം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർ ലാൽ നെഹ്‌റു 6130 ദിവസമാണ് ഭരണനേതൃത്വം വഹിച്ചത്. 2001 ഒക്‌ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത മോദി 4,607 ദിവസമാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്ത് 2,334 ദിവസവും നരേന്ദ്രമോദി പിന്നിടുകയാണ്.
 
അതേസമയം നേതൃപദവിയിൽ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയ മോദിക്ക് കേന്ദ്രമന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും പാർട്ടി നേതാക്കളും ആശംസകൾ നേർന്നു. ഒരോ തവണയും കൂടുതൽ ജനപിന്തുണയോടെയാണ് മോദിയുട്എ വിജയങ്ങളെന്ന് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എഐ‌ഡിഎംകെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനിസാമിയെ പ്രഖ്യാപിച്ചു