കളിച്ചുകൊണ്ടിരിക്കേ പത്ത് വയസ്സുകാരന് ലഭിച്ചത് ദിനോസര്‍ മുട്ടകൾ; മുട്ടകൾക്ക് 66 മില്യൺ വർഷം പഴക്കം; പഠനത്തിന് വിധേയമാക്കാനൊരുങ്ങി ശാസ്തജ്ഞര്‍

ഒമ്പത് മീറ്റര്‍ വലിപ്പമാണ് കണ്ടെത്തിയ ഓരോ മുട്ടക്കുമുള്ളത്.

ചൊവ്വ, 6 ഓഗസ്റ്റ് 2019 (08:15 IST)
ചൈനയില്‍ നിന്നും ദിനോസര്‍ മുട്ടകള്‍ കണ്ടെത്തി. ദക്ഷിണ ചൈനയുടെ ഭാഗമായ ഗുവാന്‍‌ഡോങ് പ്രദേശത്താണ് ദിനോസര്‍ മുട്ടകള്‍ കണ്ടെത്തിയത്. ഇവിടെ നദിക്കരയില്‍ കളിച്ചുകൊണ്ടിരുന്ന പത്ത് വയസുള്ള കുട്ടിക്കാണ് 11 മുട്ടകള്‍ കിട്ടിയത്. ഈ വിവരം ശാസ്ത്രജ്ഞരെ അറിയിച്ചതിനെ തുടര്‍ന്ന് മുട്ടകള്‍ അവര്‍ ഏറ്റെടുത്തു. ഈ മുട്ടകള്‍ക്ക് 66 മില്യന്‍ വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കണ്ടെത്തൽ. ഇവ പഠന വിധേയമാക്കുന്നതോടെ ദിനോസറുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ശാസ്ത്രഞ്ജരുടെ വിലയിരുത്തൽ.
 
നിലവില്‍ കൂടുതല്‍ പഠനത്തിനായി സൂക്ഷിച്ചിരിക്കുയാണ് ഇവ.ഒമ്പത് മീറ്റര്‍ വലിപ്പമാണ് കണ്ടെത്തിയ ഓരോ മുട്ടക്കുമുള്ളത്. ഇതിനു മുന്പ് ലഭിച്ച മുട്ടകളും ഇപ്പോള്‍ ലഭിച്ചവയും തമ്മില്‍ താരതമ്യപ്പെടുത്തി പഠനവിധേയമാക്കാനും ശാസ്ത്രജ്ഞര്‍ തീരുമാനിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നും ഇതിനു മുമ്പും ദിനോസര്‍ മുട്ടകള്‍ ലഭിച്ചിരുന്നു. ഇവിടെയുള്ള ഹേയുവാന്‍ നഗരം ദിനോസറുകളുടെ വീട് എന്ന പേരിലാണ് അറിയപ്പെടുന്നത് തന്നെ. ലോകത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തിയ ഇടവും ഇതുതന്നെ. ഏകദേശം 18370 മുട്ടകളാണ് ഇവിടെ നിന്ന് ലഭിച്ചിട്ടുള്ളത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ട്യൂഷൻ കഴിഞ്ഞ് മടങ്ങവേ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി പീഡിപ്പിക്കാൻ ശ്രമം; ചേർത്തലയിൽ അഞ്ച് പേർ അറസ്റ്റിൽ